എഴുതിതള്ളിയവര്‍ക്ക് എട്ടിന്റെ പണി... ശോഭ സുരേന്ദ്രന്‍ ദില്ലിയില്‍, അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തിയത് വെറുതേയല്ല; ബിജെപി സംസ്ഥാന പ്രിസഡന്റായി ശോഭ സുരേന്ദ്രന്‍ എത്താന്‍ സാധ്യതയേറി
ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ ശോഭ സുരേന്ദ്രനെ എഴുതിത്തള്ളാനും ആക്ഷേപം ഉന്നയിച്ച് നാണം കെടുത്താനും ശ്രമിച്ചവര്‍ക്ക് എട്ടിന്റെ പണി. ശോഭ സുരേന്ദ്രന്‍ അടുത്ത കേരളത്തിലെ ബിജെപി അധ്യക്ഷനാകാന്‍ സാധ്യത.
ശോഭ സുരേന്ദ്രന്‍ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൃഷ്ണ വിഗ്രഹം സമ്മാനിച്ച് അമിത്ഷായുടെ മനസ് കീഴടക്കി. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. കേരളത്തില്‍ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഷായുമായുള്ള നിര്‍ണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അമിത് ഷായെ സന്ദര്‍ശച്ചതിന്റെ വിശദാംശങ്ങള്‍ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്
സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ചരിത്രപരമായ നടപടികള്‍ കൈക്കൊള്ളുന്ന അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്നു നല്‍കുന്നതായിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയിലെ അസ്വസ്ഥതകളുടെ കനല്‍ ആളിക്കത്തിയിരുന്നു. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം നില മെച്ചപ്പെടുത്തുന്ന ശോഭ സുരേന്ദ്രനെ തഴഞ്ഞതില്‍ രൂക്ഷമായ വിമര്‍ശനമാണ്പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് പ്രചരണത്തിന് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കുമെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയും കോഴയും കൂറുമാറ്റവുമടക്കമുള്ളവ പാലക്കാട്ട് തിരഞ്ഞെടുപ്പ് വിഷയമായപ്പോള്‍ പ്രതിരോധിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കേണ്ടതാണെന്നും സന്ദീപ് തുറന്നെഴുതി.
ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കുമ്മനം പറഞ്ഞിരുന്നു. കൂടാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കേന്ദ്രൃത്വത്തിന് കത്തെഴുതി. എന്നിട്ടും കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു സുരേന്ദ്രന്റെ താല്‍പ്പര്യം. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ സന്ദീപ് വാരിയര്‍ എതിര്‍ക്കുകയും പിന്നീട് അത് പാര്‍ട്ടി വിടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു.
നേരത്തെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന എതിര്‍പ്പുകളെ തൃശൂരിലെ വിജയത്തോടെ മറികടക്കാന്‍ സുരേന്ദ്രനു കഴിഞ്ഞിരുന്നു. എന്നാല്‍ പാലക്കാട്ടെ തോല്‍വിയോടെ സുരേന്ദ്രന്റെ നില കൂടുതല്‍ പ്രതിസന്ധിയിലായിരിക്കിയത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടഞ്ഞുനിന്ന സന്ദീപിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കാഞ്ഞതിനും സുരേന്ദ്രന്‍ മറുപടി പറയേണ്ടിവന്നു.
പ്രചരണ രംഗത്തുനിന്ന് പ്രമുഖ നേതാകളെ അകറ്റി നിര്‍ത്തിയതാണ് സുരേന്ദ്രന്‍ നേരിടുന്ന മറ്റൊരു പ്രധാന ആരോപണം. പാലക്കാട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കുമ്മനം രാജശേഖരനെ പ്രചരണത്തില്‍ അടുപ്പിച്ചില്ല. ഇ ശ്രീധരനും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതൊഴിച്ചാല്‍ പ്രചരണത്തില്‍ കാര്യമായ സാന്നിധ്യം ഇല്ലായിരുന്നു. പാലക്കാട്ടെ നഗര പ്രദേശങ്ങളില്‍ വോട്ട് നില ഉയര്‍ത്തി, പഞ്ചായത്തുകളിലെ പാര്‍ട്ടി വോട്ടുകള്‍ നിലനിര്‍ത്തിയാല്‍ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ ധാരണ. എന്നാല്‍ നഗരസഭയില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. ഇ ശ്രീധരനെക്കാള്‍ 10671 വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ഉണ്ടായത്. ശോഭ സുരേന്ദ്രന്‍ മത്സരിച്ചിരുന്നെങ്കില്‍ ലഭിച്ചേക്കാമായിരുന്ന വ്യക്തിപരമായ വോട്ടുകള്‍ നഷ്ടമായതും പാരാജയത്തിന്റെ ആഘാതം കൂട്ടി.
പാലക്കാട്ടെ പരാജയവും കെ സുരേന്ദ്രന്റെ പ്രവര്‍ത്തന രീതിയും കേന്ദ്രനേതൃത്വം സൂഷ്മതയോടെയാണ് നിരീക്ഷിച്ചത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തില്‍ അഴിച്ചു പണി ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സജീവ പരിഗണനയിലാണ്. അതിനിടയിലാണ് ശോഭ സുരേന്ദ്രന്റെ സന്ദര്‍ശനം.
"
https://www.facebook.com/Malayalivartha