കണ്ണീരിന് അവസാനമാകും... കേന്ദ്ര സര്‍ക്കാര്‍ മനസുവച്ചാല്‍ നിമിഷ പ്രിയയുടെ മോചനം നിഷ്പ്രയാസം സാധ്യമാകും; മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത് വെറുതേയല്ല
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ വീണ്ടും പ്രതീക്ഷയേറുന്നു. മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറെന്ന് അറിയിച്ച് ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മുതിര്‍ന്ന ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ നിലപാട് വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. അതേ സമയം, നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ അസാനിച്ചിട്ടില്ലെന്ന് യെമനില്‍ നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തന്‍ സാമുവല്‍ ജെറോം പ്രതീക്ഷ പങ്കുവെച്ചിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും ഒരു ഇന്ത്യക്കാരി യെമന്‍ മണ്ണില്‍ക്കിടന്നു മരിക്കാതിരിക്കാന്‍, അവസാനം വരെ പ്രവര്‍ത്തിക്കുമെന്നും ആയിരുന്നു സാമുവല്‍ ജെറോമിന്റെ വാക്കുകള്‍.
പ്രസിഡന്റ് ശിക്ഷ ശരിവച്ചാലും കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച് മാപ്പു നല്കാനുള്ള അവകാശമുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനില്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും കൈകോര്‍ത്ത് മകളെ രെക്ഷിക്കാന്‍ ഇടപെടണമെന്ന് പ്രേമകുമാരി അഭ്യര്‍ത്ഥിച്ചിരുന്നു
ദയാധനം അടക്കമുള്ള കാര്യങ്ങളില്‍ തലാലിന്റെ കുടുംബം ഇപ്പോഴും ഒത്തുതീര്‍പ്പിലേക്കെത്താന്‍ തയ്യാറായിട്ടില്ല. 2017ലാണ് നിമിഷപ്രിയ യെമന്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ ജയിലിലാകുന്നത്. നഴ്‌സായ നിമിഷപ്രിയയ്‌ക്കൊപ്പം ക്‌ളിനിക് നടത്തുന്നതില്‍ പങ്കാളിയായിരുന്നു കൊല്ലപ്പെട്ട തലാല്‍. 2018ലാണ് വധശിക്ഷ വിധിക്കുന്നത്.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രസിഡന്റിന് നല്‍കിയ ദയാഹര്‍ജി തള്ളിയതോടെ കടുത്ത ആശങ്കയിലാണ് കുടുംബവും നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരും.
എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹ്ദിയുടെ കുടുബംവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി റഫീഖ് റാവുത്തര്‍ പറഞ്ഞു.
കുടുംബവുമായി ബ്ലെഡ് മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. നമ്മള്‍ ആദ്യം അവരുടെ മനസ് മാറ്റിയെടുക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. രണ്ട് കൂട്ടര്‍ക്കുമുണ്ടായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്. എങ്ങനെയാണ് ഈ പ്രശ്‌നങ്ങളിലേക്ക് എത്തിയതെന്ന വിഷയം അവരെ ധരിപ്പിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. അതൊരു പരിധിവരെ തുടങ്ങിവച്ചിട്ടുണ്ട്. ഇത് വിജയം കണ്ടാല്‍ ബ്ലെഡ് മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാദ്ധ്യതയുണ്ട്.
അമ്മ വലിയ വിഷമത്തിലാണ്. ഇപ്പോള്‍ സംസാരിക്കാന്‍ പറ്റിയ ഒരു സാഹചര്യമല്ല. നമ്മളാണ് അമ്മയെ കാര്യങ്ങള്‍ അറിയിക്കുന്നത്. പുറത്തുനിന്ന് വിവരം ലഭിക്കാനുള്ള വഴിയില്ല. യെമനില്‍ തുടരുന്ന അമ്മ രണ്ട് തവണ നിമിഷപ്രിയയെ കണ്ടു.
കേന്ദ്ര സര്‍ക്കാര്‍ മനസുവച്ച് ഒരു വാക്ക് പറഞ്ഞാല്‍ പരിഹാരമുണ്ടാകും. കാരണം ഇന്ത്യ പശ്ചിമേഷ്യയില്‍ സ്വാധീനമുള്ള ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. അമേരിക്കയോടുള്ള വിരുദ്ധ നിലപാട് കാരണം ഇന്ത്യ ഒരു മൂന്നാം ശക്തിയായി വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു രാജ്യമായിരിക്കും യെമന്‍. ഇന്ത്യയുടെ ഡിപ്ലോമസി ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന് വേണ്ടി ബന്ധപ്പെട്ടര്‍ക്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നിമിഷപ്രിയയ്ക്ക് നീതി ലഭിക്കേണ്ടതാണ്. സ്വാഭാവികമായി ഒരു ഗവണ്‍മെന്റ് അഭ്യര്‍ത്ഥിക്കുമ്പോള്‍ മറ്റ് ഗവണ്‍മെന്റുകള്‍ അതിന്റെ സത്യങ്ങള്‍ പരിശോധിക്കാറുണ്ട്. നിമിഷപ്രിയയുടെ മോചനത്തിന് പ്രതീക്ഷയുണ്ട്.
"
https://www.facebook.com/Malayalivartha