സങ്കടക്കാഴ്ചയായി.... റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം....
സങ്കടക്കാഴ്ചയായി.... റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം.
ഇയര്‍ഫോണ്‍ വച്ച് ഗെയിമില്‍ മുഴുകിയതിനാല്‍, ട്രെയിന്‍ വരുന്നത് കുട്ടികളറിഞ്ഞില്ല. മുഫാസില്‍ പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള നര്‍കതിയാഗഞ്ച്-മുസാഫര്‍പൂര്‍ റെയില്‍ സെക്ഷനിലാണ് അപകടം സംഭവിച്ചത്.
ഫുര്കാന് ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിവേക് ദീപ്, റെയില്‍വേ പൊലീസ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകള്‍ തടിച്ചുകൂടി. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് . കുട്ടികള്‍ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha