ജനുവരിയിലെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...
ജനുവരിയിലെ റേഷന്‍ വിതരണം നാളെ ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതമായി ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭ്യമാകും. നീല കാര്‍ഡുകാര്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ഇതേനിരക്കില്‍ നല്‍കുകയും ചെയ്യും.
നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും. ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിക്കുകയും ചെയ്തു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയാണ്.
https://www.facebook.com/Malayalivartha