സംസ്ഥാന കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങാനിരിക്കെ കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന് ആലോചിക്കാമെന്ന് കോടതി പറഞ്ഞു.
സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങാനിരിക്കെ നിരവധി ഹര്‍ജികളാണ് ഇന്ന് അവധിക്കാല ബെഞ്ചില്‍ എത്തിയത്. ഈ ഹര്‍ജികള്‍ പരി?ഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാവില്ല. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കണം. ആവശ്യമെങ്കില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില്‍ നിയമിക്കാമെന്നും കലോത്സവ വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha