ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് ദാരുണമായി മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30 നാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷബിതയെ ഇടിച്ചു വീഴ്ത്തി റോഡില്‍ വീണ ഷബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷബിതയുടെ മരണം സംഭവിച്ചെന്നാണ് വ്യക്തമാകുന്നത്. കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൗക്കാന പെട്ടി സ്വദേശി കിഴിക്കിട്ടില്‍ വീട്ടില്‍ മനോജിനെ (42) കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തിനിടയാക്കിയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഗതാഗത തടസ്സവുമുണ്ടായി..
"
https://www.facebook.com/Malayalivartha