മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ ഇനി ഉച്ചക്കുശേഷം ഇടപാടുകാര്‍ക്ക് പ്രവേശനമില്ല....
മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ ഇനി ഉച്ചക്കുശേഷം ഇടപാടുകാര്‍ക്ക് പ്രവേശനമില്ല. സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.
മുഴുവന്‍ അപേക്ഷകളിലും ഇനി അഞ്ചു ദിവസത്തിനുള്ളില്‍ തീര്‍പ്പുകല്‍പിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അവകാശ വാദം. നിലവില്‍ വൈകുന്നേരം അഞ്ചുവരെ ലഭിച്ചിരുന്ന സേവനമാണ് രാവിലെ 10 മുതല്‍ ഒന്നുവരെയായി പരിമിതപ്പെടുത്തിയത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസുകളില്‍ വിവിധ സേവനങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍, പൊതുജനങ്ങളുടെ നിവേദനം, പരാതികള്‍ എന്നിവ സേവനാവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഇതിനു പരിഹാരം കാണാനായി ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സമയം ലഭിക്കാനായി വേണ്ടിയാണ് ഉച്ചക്കു ശേഷമുള്ള ഇടപാടുകള്‍ നിര്‍ത്തലാക്കിയതെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും തല്‍സ്ഥിതി ഓഫിസില്‍ എത്താതെ തന്നെ മനസ്സിലാക്കാനുമുള്ള അവസരം കാര്യക്ഷമമാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha