എറണാകുളം ആലുവയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
ആലുവയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10യോടെയാണ് സംഭവം നടന്നത്. മണിക്ക് സ്‌ട്രോക്ക് വന്ന് ആശുപത്രിയിലായിരുന്നു.
ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയില്‍ നിന്ന് തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നനിലയിലാണ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും മണി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha