സ്വര്‍ണക്കപ്പ് നേരില്‍ കാണണ്ടേ,? ക്ഷണിക്കാനാണ് വന്നത്... സ്വര്‍ണക്കപ്പിന്റെ ശില്പിയെ വീട്ടില്‍ ചെന്ന് ക്ഷണിച്ച് മന്ത്രി
സ്വര്‍ണക്കപ്പ് നേരില്‍ കാണണ്ടേ,? ക്ഷണിക്കാനാണ് വന്നത്... സ്വര്‍ണക്കപ്പിന്റെ ശില്പിയെ വീട്ടില്‍ ചെന്ന് ക്ഷണിച്ച് മന്ത്രി . മന്ത്രിയുടെ വാക്കുകള്‍ കേട്ട് ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെ മുഖത്ത് അത്ഭുതം. ''കാണണം,? ഒന്നു തൊടണം''. മന്ത്രിയുടെ കരംഗ്രഹിച്ച് സ്വര്‍ണക്കപ്പിന്റെ ശില്പി പറഞ്ഞു.
ഇന്നലെ വൈകുന്നേരം നാലരയോടെ മന്ത്രിയുടെ വാഹനം കേശവദാസപുരം പിള്ളവീട് ലെയ്യ്‌നിലെ എ- 12ലെത്തിയപ്പോള്‍ ശ്രീകണ്ഠന്‍ നായര്‍ക്കും ഭാര്യ ഗിരിജയ്ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദിവാന്‍കോട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം ഇരുന്നാണ് മന്ത്രി കുശലാന്വേഷണം നടത്തിയത്.
1983ല്‍ കപ്പ് നിര്‍മ്മിച്ചതിനെപ്പറ്റിയും തന്റെ രചനകളെക്കുറിച്ചും ശ്രീകണ്ഠന്‍നായര്‍ വാചാലനായി. കലോത്സവത്തിന്റെ സമാപന ദിവസം വേദിയിലെത്താനായി മന്ത്രി ക്ഷണിച്ചു. കാറുമായി തന്റെ സ്റ്റാഫ് എത്തുമെന്നും ബുദ്ധിമുട്ടില്ലാതെ വേദിയില്‍ വന്ന് മടങ്ങാമെന്നും ഉറപ്പുനല്‍കി മന്ത്രി.
https://www.facebook.com/Malayalivartha