ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ച
ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ച. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വീക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്രയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ഒരു ഘട്ടത്തില്‍ നാലിന് 39 റണ്‍സെന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ഓസീസിന്, രക്ഷകരായത് സ്റ്റീവ് സ്മിത്ത് വെബ്സ്റ്റര്‍ സഖ്യമാണ്. ഇരുവരും കൂട്ടിച്ചേര്‍ത്തത് 56 റണ്‍സാണ്. 57 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്ത സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. എന്നാല്‍ പിന്നീട് വന്ന അലക്‌സ് കാരെയുമായി ചേര്‍ന്ന് വെബ്സ്റ്റര്‍ മുന്നേറ്റം നടത്തുകയായിരുന്നു. 21 റണ്‍സില്‍ നില്‍ക്കെ അലക്‌സിന്റെ വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ തന്നെ തെറിപ്പിച്ചു.
ഇന്ന് ആദ്യം മര്‍നസ് ലബുഷാനെയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമാകുന്നത്. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്രയാണ് മടക്കിയത്. തുടര്‍ന്ന് സാം കോണ്‍സ്റ്റാസിന്റെ (23) വിക്കറ്റ് സിറാജ് എടുത്തു. അതേ ഓവറില്‍ ട്രാവിസ് ഹെഡിനേയും (4) സിറാജ് മടക്കി. ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഒന്നാം ദിനം നഷ്ടമായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 185 റണ്‍സില്‍ അവസാനിച്ചു.
ഓസ്ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് കാണാനായത്.
" f
https://www.facebook.com/Malayalivartha