പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് സി.ബി.ഐ. കോടതി ശിക്ഷവിധിക്കുമ്പോള്‍..ഇവിടെ മരണ വെപ്രാളം സര്‍ക്കാരിനും സിപിഎമ്മിനും ആണ്.. എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്താൽ...ദിവ്യയുടെ ഗതി..
കഴിഞ്ഞ ദിവസമാണ് ആറു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കേരളം കാത്തിരുന്ന ഒരു പെരിയയിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ വിധി കോടതി വിധിച്ചത് . കേരളം കണ്ടിട്ടുള്ളതിൽ വച്ച് അതിക്രൂരമായ കൊലപാതകമായിരുന്നു പെരിയയിലെ ഇരട്ട കൊലപാതകം . പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് സി.ബി.ഐ. കോടതി ശിക്ഷവിധിക്കുമ്പോള്‍ ഇവിടെ മരണ വെപ്രാളം സര്‍ക്കാരിനും സിപിഎമ്മിനും ആണ് .
പെരിയയിലെ രണ്ടു യുവാവാക്കളെ വെട്ടി കൊലപ്പെടുത്തിയ ആ കൊലയാളികൾക്ക് വേണ്ടി സർക്കാർ പൊടിച്ചത് ഒന്നും രണ്ടും ലക്ഷമല്ല കോടികളായിരുന്നു . ഇവിടെ ഇപ്പോൾ പാർട്ടിക്ക് പേടി ഇനി വരാൻ പോകുന്ന ഒരു കേസിലാണ് നവീന്‍ ബാബു മരണ കേസ്. ഇ ഈയൊരു സാഹചര്യത്തിൽ എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം അതിനിര്‍ണ്ണായകമാണ്. ഈ കേസില്‍ അന്വേഷണത്തിന് സിബിഐ എത്തിയാല്‍ കണ്ണൂരിലെ സിപിഎം നേതൃത്വമാകെ വെട്ടിലാകും.
നവീന്‍ ബാബു കേസിന് പിന്നിലെ പെട്രോള്‍ പമ്പ് ഇടപാടും മുഖ്യമന്ത്രിക്ക് നല്‍കിയ വ്യാജ പരാതിയും സിബിഐ അന്വേഷിച്ചാല്‍ എകെജി സെന്ററിനുള്ളിലും അറസ്റ്റ്ു നടക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. അതായത് ചില വലിയ തലകൾ സി ബി ഐ കണ്ടെത്തും.2019 സെപ്റ്റംമ്പര്‍ 30-ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടെങ്കിലും കേസ് ഡയറിയടക്കമുള്ളരേഖകള്‍ കൈമാറാന്‍ നേരത്തേ അന്വേഷണംനടത്തിയ ക്രൈംബ്രാഞ്ച് തയ്യാറായില്ല. ഈ കാര്യമാവശ്യപ്പെട്ട് ആറു കത്തുകള്‍ അന്ന് ഡി.ജി.പി.യായിരുന്ന ലോക്‌നാഥ് ബെഹ്റയ്ക്കും ക്രൈംബ്രാഞ്ച് ചുമതലയുള്ള എസ്. ശ്രീജിത്തിനും നല്‍കിയെങ്കിലും അനുകൂല മറുപടിയുണ്ടായില്ല.
കേസ് രേഖകള്‍ എങ്ങനെ സി.ബി.ഐ.ക്ക് കൈമാറണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരിക്കുകയാണെന്ന വിചിത്രമായ മറുപടിയാണ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ സി.ബി.ഐ.ക്ക് നല്‍കിയത്. പിന്നീട് സിബിഐ നിര്‍ണ്ണായക നീക്കം നടത്തി.അതായത് സർക്കാരിന്റെ കളികളെ സി ബി ഐ പൊളിച്ചു. അന്വേഷണരേഖകള്‍ പിടിച്ചെടുക്കുന്നതിനടക്കം അധികാരമുള്ള സി.ആര്‍.പി.സി. 91 നോട്ടീസ് സി.ബി.ഐ. ക്രൈംബ്രാഞ്ചിനു നല്‍കി. അന്വേഷണം സ്റ്റേചെയ്യാത്ത സാഹചര്യത്തില്‍ സി.ബി.ഐ. രഹസ്യമായി മുന്നോട്ടുപോയി.
കാസര്‍കോട്ടെ സി.പി.എമ്മിന്റെ രണ്ട് പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്ത് രേഖകള്‍ ശേഖരിച്ചു.ക്രൈംബ്രാഞ്ച് കാസര്‍കോട് കോടതിയില്‍ നല്‍കിയ കുറ്റപത്രവും അനുബന്ധരേഖകളും കോടതിവഴിതന്നെ എറണാകുളം സി.ബി.ഐ. കോടതിയിലേക്ക് മാറ്റി. സര്‍ക്കാര്‍ അപ്പീലുകള്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ തങ്ങള്‍ കണ്ടെത്തിയ നിര്‍ണായകവിവരങ്ങള്‍ അടങ്ങിയ സീല്‍ഡ് കവര്‍ ഹൈക്കോടതിക്ക് സിബിഐ നല്‍കി. സീല്‍ഡ് കവറിലെ സി.ബി.ഐ.യുടെ അന്വേഷണപുരോഗതി വിലയിരുത്തിയ ഹൈക്കോടതി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയായിരുന്നു.
ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.ഒടുവിൽ ഇന്നലെ സിപിഎം മുന്‍ എംഎല്‍എ അടക്കം അഴിക്കുള്ളിലായി.കോടതിയിൽ പ്രതികൾ വാവിട്ടു കരഞ്ഞു കുറെ അനുഭവിച്ചു ഞങ്ങളെ തൂക്കി കൊല്ലൂ എന്നാണ് ഒരു പ്രതി വിളിച്ചു പറഞ്ഞത് . കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഈ നാല് പേര് സിപിഎം നേതാക്കളാണ്. പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഇനി നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ നവീന്‍ ബാബുവിന്റെ മരണത്തില്‍ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയില്‍ എത്തിയിരുന്നു.നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടിവരുമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മഞ്ജുഷ ആരോപിച്ചിരുന്നു.
ഏതായാലും ഇവിടെ മുൻ എം എൽ എ യെ അഴിക്കുള്ളിലാക്കാൻ സി ബി ഐ ക്ക് സാധിച്ചിട്ടുണ്ടെകിൽ പിന്നെയാണോ ഒരു പഞ്ചായത്ത് പ്രസിഡന്റ് . കോടതി അനുകൂലമായി വിധിച്ചാൽ പിന്നെ കുറ്റം തെളിഞ്ഞാൽ സർക്കാർ ദിവ്യയ്ക്ക് വേണ്ടിയും കോടികൾ ഇറക്കും . സംരക്ഷിക്കാം പറ്റാവുന്നതിന്റെ അറ്റം വരെ പോവും . പക്ഷെ വിധി ആർക്കൊപ്പം നിൽക്കും എന്നുള്ളത് നമ്മുക്ക് കാത്തിരുന്ന് കാണാം .
https://www.facebook.com/Malayalivartha