മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.... തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് ആരംഭിക്കും
മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. മകരവിളക്കിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കി്. ദേവസ്വം മന്ത്രിയും കലക്ടറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വിളിച്ചുചേര്‍ത്ത യോഗങ്ങളുടെ ഭാഗമായുള്ള തീരുമാനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനായി നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളും മികച്ച നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു.
തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് ആരംഭിക്കും. ഇത് സുഗമമായി നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകള്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കി അവലോകനം നടത്തുകയും ചെയ്യും. മകരവിളക്ക് ദര്‍ശിക്കാനായി തീര്‍ഥാടകര്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുന്നതാണ്. വലിയാനവട്ടത്ത് തിരക്ക് ഉണ്ടായാലും ഘോഷയാത്രയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ കൈക്കൊള്ളാനായി വനം വകുപ്പിന് നിര്‍ദേശം നല്‍കി.
ശബരിമലയില്‍ വലിയ തീര്‍ഥാടക തിരക്കാണ് ഉണ്ടാകുന്നത്. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളില്‍ പേര്‍ നിലവിലെത്തുന്നു. ഇന്നലെ സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ് ദര്‍ശനം നടത്തി.
"
https://www.facebook.com/Malayalivartha