Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ


ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല, വേറെ കുറെ പ്രശ്‌നങ്ങളുണ്ട്.. തനിക്ക് സംഭവിച്ചത് ഇതാണ്! ഒടുവിൽ ഡിംപിള്‍ റോസ് രംഗത്ത്..


സിബിഐ അന്വേഷണം ഇല്ല... നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി... എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല്‍ പോകുമെന്ന് ഭാര്യ മഞ്ജുഷ

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി എന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

04 JANUARY 2025 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...

നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമെന്നും, അതില്‍ മാറ്റം വരുത്തണമോന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത് എന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി എത്തിയതാണ് മന്ത്രി.

'ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അത് നിശ്ചയിക്കുന്നത് തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് മാറ്റം ആവശ്യമുണ്ടെങ്കില്‍ തന്ത്രിയുമായി സംസാരിച്ച്, ദേവപ്രശ്‌നം മറ്റോ വെച്ച് നോക്കാം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ഇട്ട് പ്രവേശിക്കേണ്ട കാര്യം വന്നപ്പോള്‍ ദേവപ്രശ്‌നം വെച്ചാണ് പ്രശ്‌നം പരിഹരിച്ചത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.

'ഓരോ ക്ഷേത്രത്തെയും ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് പോകാന്‍ പറ്റുന്നവര്‍ അവിടേക്ക് പോയാല്‍ മതി. ഓരോ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഓരോ ആചാരങ്ങളുണ്ട്. അത് പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് താന്‍ മറുപടി പറയുന്നില്ല. ഞാന്‍ എന്റെ അഭിപ്രായമേ പറയുന്നുള്ളൂ. എന്റെ അഭിപ്രായത്തില്‍ ഓരോ ദേവാലയങ്ങള്‍ക്കും അതിന്റേതായ ആചാരങ്ങളുണ്ട്. അത്, ഹിന്ദു ദേവാലയങ്ങള്‍ എന്ന് മാത്രമല്ല, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും അതിന്റേതായ ആചാരമുണ്ട്. അത് അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.'

നേരത്തെ ശിവഗിരി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച സച്ചിദാനന്ദ സ്വാമിയുടെ നിലപാടിനെ പിണറായി വിജയന്‍ പിന്തുണച്ചത്. ആരാധനാലങ്ങളില്‍ മേല്‍വസ്ത്രം അഴിക്കണമെന്ന നിബന്ധനയുണ്ട്. ഇതില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാണ് ഇതെന്നും കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തകർത്ത് അഭിനയിച്ച് ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; അംഅഃ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (3 minutes ago)

ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...  (25 minutes ago)

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...  (39 minutes ago)

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും  (45 minutes ago)

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...  (52 minutes ago)

Jounalist-Murder- പ്രതിയെ ചോദ്യം ചെയ്യുന്നു..  (57 minutes ago)

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...  (1 hour ago)

നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്  (1 hour ago)

INDIA VIRUS ലോകം വീണ്ടും നിശ്ചലമാകുമോ?  (1 hour ago)

ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി..  (1 hour ago)

പുതിയ സിനിമയുടെ പ്രി–റിലീസ് ചടങ്ങിനെത്തിയ വിശാലിന് സംഭവിച്ചത് എന്താണ്? ആശങ്കയോടെ ആരാധകർ  (1 hour ago)

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസ്: നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി  (1 hour ago)

ജഗതിയെ ഒരു നോക്ക് കാണാൻ കൊതിച്ച് മകൾ ശ്രീലക്ഷ്മി! പിറന്നാൾ ദിവസം ചങ്കു തകരുന്ന കുറിപ്പുമായി നടി  (1 hour ago)

ആലുവയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പിടിച്ചെടുത്തു...  (2 hours ago)

അഞ്ച് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് തടസമില്ല...  (2 hours ago)

Malayali Vartha Recommends