Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ


ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല, വേറെ കുറെ പ്രശ്‌നങ്ങളുണ്ട്.. തനിക്ക് സംഭവിച്ചത് ഇതാണ്! ഒടുവിൽ ഡിംപിള്‍ റോസ് രംഗത്ത്..


സിബിഐ അന്വേഷണം ഇല്ല... നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി... എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല്‍ പോകുമെന്ന് ഭാര്യ മഞ്ജുഷ

പ്രതിഷേധിച്ചതിന്റെ പേരില്‍ കായികമേളയില്‍ നിന്നും രണ്ട് സ്‌കൂളുകളെ വിലക്കിയ തീരുമാനം പുനപരിശോധിക്കണം: വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

04 JANUARY 2025 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...

നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പതിവിന് വിപരീതമായി കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്പോര്‍ട്‌സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നം പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഈ കത്ത്.

പതിവിന് വിപരീതമായി കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്പോര്‍ട്‌സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്പോര്‍ട്സ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്‍ തന്നെയാണെന്നും വ്യക്തമാണ്. അത് എന്തുതന്നെ ആയാലും പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ അടുത്ത കായികമേളയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് ഉചിതമായില്ല.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ല.

പ്രതിഷേധിച്ചതിന്റെ പേരില്‍ സ്‌കൂളുകളെ വിലക്കുന്നതിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായി മാറേണ്ട കായിക താരങ്ങളുടെ ഭാവിയാണ് ഇരുളടയുന്നത്. പരിശീലനം തുടരണമോ നിര്‍ത്തണോ എന്ന ആശയ കുഴപ്പം കുട്ടികളിലും സ്‌കൂള്‍ മാനേജ്മന്റുകള്‍ക്കും ഉണ്ടാകും. കുട്ടികളുടെ ഭാവി കരുതി ഈ തീരുമാനം പിന്‍വലിക്കുന്നതിന് അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാണ് ബെസ്റ്റി?, കോമഡി ത്രില്ലറായി ഉടൻ തിയേറ്ററുകളിലേയ്ക്ക്!!  (2 minutes ago)

തകർത്ത് അഭിനയിച്ച് ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; അംഅഃ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (16 minutes ago)

ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...  (38 minutes ago)

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...  (52 minutes ago)

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും  (58 minutes ago)

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...  (1 hour ago)

Jounalist-Murder- പ്രതിയെ ചോദ്യം ചെയ്യുന്നു..  (1 hour ago)

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...  (1 hour ago)

നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്  (1 hour ago)

INDIA VIRUS ലോകം വീണ്ടും നിശ്ചലമാകുമോ?  (1 hour ago)

ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി..  (1 hour ago)

പുതിയ സിനിമയുടെ പ്രി–റിലീസ് ചടങ്ങിനെത്തിയ വിശാലിന് സംഭവിച്ചത് എന്താണ്? ആശങ്കയോടെ ആരാധകർ  (1 hour ago)

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസ്: നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി  (1 hour ago)

ജഗതിയെ ഒരു നോക്ക് കാണാൻ കൊതിച്ച് മകൾ ശ്രീലക്ഷ്മി! പിറന്നാൾ ദിവസം ചങ്കു തകരുന്ന കുറിപ്പുമായി നടി  (2 hours ago)

ആലുവയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പിടിച്ചെടുത്തു...  (2 hours ago)

Malayali Vartha Recommends