എ ഡി എം കെ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന ആവശ്യത്തിൽ തിങ്കളാഴ്ച്ച വിധി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്
എ ഡി എം കെ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന ആവശ്യത്തിൽ തിങ്കളാഴ്ച്ച വിധി വരും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വരുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് രാവിലെ 10 .15 ന് ഉത്തരവ് പറയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയത് നവീ ൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയായിരുന്നു,
നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു ഹർജിക്കാരി വാദിച്ചത്. എന്നാൽ സിബിഐ വരേണ്ടെന്നും കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കും വിധം അന്വേഷണം പൂർത്തിയാക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. കോടതിയാവശ്യപ്പെട്ടാൽ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha