സ്വന്തം നാട്ടിൽ മാന്യന്മാർ...പണം വിതറുന്ന തിരുട്ടു കള്ളന്മാർ..മോഷ്ടിക്കാനായി തലയറുക്കും!!
500 കുടുംബങ്ങളെങ്കിലും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമം ..എല്ലാ വീടുകളും ആഡംബരത്തിന്റെ അവസാന വാക്ക് . വീടിനുള്ളിലാണെങ്കിൽ വിലകൂടിയ ടിവി, എസി, ഫ്രിജ് ,കമനീയമായ കൊത്തുപണികളോടു കൂടിയ ഫർണിച്ചറുകൾ തുടങ്ങി എല്ലാ സുഖ സൗകര്യങ്ങളും . ആ വീടുകളിലെ കുട്ടികൾ പഠിക്കുന്നത് ഊട്ടിയിലും മറ്റുമുള്ള വലിയ സ്ഥാപനങ്ങളിൽ . ഒരുമിച്ചു ജോലി ചെയ്തു കിട്ടിയ വരുമാനം തുല്യമായി വീതം വയ്ക്കുന്ന കോളനിക്കാർ .
..തിരുച്ചിറപ്പള്ളിയിലെ റാംജി നഗർ കോളനിയുടെ ഈ വിശേഷണങ്ങൾ കേട്ട് മാവേലി നാടുഭരിക്കാൻ വീണ്ടും എത്തി എന്ന് തോന്നിയോ ... എന്നാലിത് കള്ളവും ചതിയും മാത്രം കൊടികുത്തി വാഴുന്ന തിരുട്ടു ഗ്രാമത്തിലെ കുറിച്ചുള്ള വിശേഷണങ്ങളാണ് . ഇവർ തുല്യമായി വീതിയ്ക്കുന്നത് കൊള്ള മുതലാണ് . അതിലൊരു പങ്ക് കോളനിയിലെ ക്ഷേത്രത്തിൽ മൃഗബലി നൽകി ദൈവത്തിനും കൊടുക്കും . കൊല്ലുന്ന നാട്ടുകാർക്ക് തിന്നുന്ന ദൈവം എന്നുള്ളതാണ് ഇവരുടെ ഒരു ലൈൻ . സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിൽ ഇവരെല്ലാം വളരെ മാന്യന്മാർ തന്നെ. ആർക്കെതിരെയും ഒരു കേസുമില്ല.
മോഷ്ടിക്കാൻ ഇറങ്ങുന്നത് കേരളം ഉൾപ്പടെയുള്ള അയാൾ സംസ്ഥാനങ്ങളിൽ . ആയുധവും കയ്യിലേന്തി അര്‍ധനഗ്നരായി അര്‍ധരാത്രിയില്‍ വീടുകളിലേക്കെത്തും ..ആരെങ്കിലും ഉണർന്നാൽ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ നിഷ്കരുണം കൊന്നുകളയും
ഗ്രാമത്തിലെ എല്ലാ കുടുംബത്തിനും മോഷണ മുതലിന്റെ വിഹിതം നൽകും. മോഷ്ടിക്കുന്നയാൾ മാത്രം മോഷണ മുതലുമായി നാട്ടിലേക്ക് പോകും. കൂട്ടത്തിലുള്ളവർ അടുത്ത മോഷണ സ്ഥലത്തേക്ക് പോകുന്നതാണു രീതി. അമ്പലത്തിലും കാണിക്ക നൽകും. തിരുവനന്തപുരത്താണ് മോഷണം നടത്തുന്നതെങ്കിൽ കൊല്ലത്തോ നാഗർകോവിലിലോ ആയിരിക്കും സംഘം താമസിക്കുക. മോഷണത്തിനു മുൻപും ശേഷവും ഗ്രാമത്തിലെ ക്ഷേത്രത്തിൽ പൂജ. ഗ്രാമത്തിലേക്ക് കടക്കാൻ രണ്ടു വഴികൾ മാത്രം. പുറത്തുനിന്ന് ആര് ഗ്രാമത്തിലേക്കെത്തിയാലും സംഘത്തിനു അപ്പോൾ വിവരം ലഭിക്കും.
1980 മുതൽ കുറുവ സംഘം കേരളത്തിലെത്താറുണ്ടെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു. മുൻകാലങ്ങളിൽ പൊലീസ് പിടിച്ച കുറുവ സംഘങ്ങളിൽ പലരും 50നും 60നും ഇടയിൽ പ്രായമുള്ളവരായിരുന്നു. മോഷ്ടാക്കൾ പലപ്പോഴും ജാമ്യം നേടി മുങ്ങും. പിന്നീട് ഇവരെക്കുറിച്ചു വിവരമുണ്ടാകില്ല. 30 വർഷം മുൻപ് ഇത്തരത്തിൽ ജാമ്യത്തിലിറങ്ങി തിരിച്ചുവരാത്ത പ്രതികൾ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നു പോലും വ്യക്തമല്ല.
ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണം തൊണ്ടിമുതലായി കോടതിയിൽ സൂക്ഷികാറാണ് പതിവ് . പരാതിക്കാർക്കു കോടതി മുഖേന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഉപാധികളോടെ സ്വർണം തിരികെ ലഭിക്കുമെന്നാണു നിയമമെങ്കിലും ഭൂരിഭാഗം പേർക്കും ഇക്കാര്യം അറിയില്ല . അതുകൊണ്ടുതന്നെ സ്വർണം പോലീസ് കസ്റ്റഡിയിൽ തുടരും
https://www.facebook.com/Malayalivartha