പെരിയ കേസ് പ്രതി പീതാംബരനെ കോടതി വളപ്പില്‍ കെട്ടിപ്പിടിച്ച് കൊടി സുനി; കാവല്‍ നിന്നത് പോലീസ്
കൊടി സുനി പുറത്തിറങ്ങി പണി തുടങ്ങി. പെരിയെ കേസ് പ്രതി പീതാംബരനെ കോടതിവളപ്പില്‍ നേരിട്ട് കണ്ടപ്പോഴത്തെ സ്‌നേഹപ്രകടനം വൈറലാകുന്നു. ഏറെ നേരം കാത്തുനിന്നു പിന്നീട് പീതാംബരനെ കണ്ടതും ആലിംഗനം ചെയ്യുന്നു കൈ കൊടുക്കുന്നു കുശലം പറയുന്നു. കാവല്‍ നിന്നത് പോലീസും. പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയാണ് സിപിഎം നേതാവായ എ.പീതാംബരന്‍. ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി.
പെരിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ വാദം നടക്കുന്നത്. വാദം പൂര്‍ത്തിയാക്കി 11.30നു പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരനു കൈകൊടുത്ത് ഏറെ നേരം സംസാരിച്ചു. 12.15നു പ്രതികളെ കോടതിയിലേക്കു തിരികെ വിളിച്ചാണു പീതാംബരന്‍ അടക്കമുള്ള പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത്!ലാല്‍ (23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ 10 പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്.
സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ മറ്റു 4 പ്രതികള്‍ക്ക് 5 വര്‍ഷം തടവാണു ശിക്ഷ. 2019 ഫെബ്രുവരി 17നു നടന്ന ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നു സിപിഎം പ്രവര്‍ത്തകരാണു നടത്തിയതെന്നു കോടതി കണ്ടെത്തി.
ഇതിനിടെ പെരിയ കേസില്‍ ക്യാപ്‌സൂളുമായ് ഗോവിന്ദന്‍ പറക്കുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐ കണ്ടെത്തല്‍. ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ്. യഥാര്‍ഥത്തില്‍ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഈ വിധി അവസാന വാക്കല്ലെന്നും ഉയര്‍ന്ന കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദന്‍ പഞ്ഞു. സിപിഎമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച സിബിഐ നിലപാടിനെ ഫലപ്രദമായി ചെറുക്കും. പൊലീസ് കണ്ടെത്തിയതാണ് സിബിഐയും കണ്ടെത്തിയിരിക്കുന്നത്. പൊലീസ് കണ്ടെത്തിയതിന് അപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല. രാഷ്ട്രീയ ഉദ്ദേശ്യം വച്ച് പാര്‍ട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ വധക്കേസില്‍ ഭാഗമാക്കാന്‍ കഴിഞ്ഞില്ല. അതിനു വേറെ ചില വകുപ്പുകള്‍ സിബിഐ ഉപയോഗിച്ചു. പെരിയ കൊലക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാര്‍ക്കെതിരെ അന്നു തന്നെ പാര്‍ട്ടി നടപടിയെടുത്തതായും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha