രാജ്യം കാക്കേണ്ട സൈനികർ കൊന്നു തള്ളിയത് സ്വന്തം ചോരയിൽ പിറന്ന ഇരട്ട കുട്ടികളെയും അവരുടെ അമ്മയെയും !!പതിനെട്ട് വർഷത്തിന് ശേഷം നീതി നടപ്പാക്കിയത് ഇങ്ങനെ
നീണ്ട 18 വർഷങ്ങൾക്ക് ശേഷം അഞ്ചൽ കൊലക്കേസിലെ പ്രതികൾ അറസ്റ്റിലായി . യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ സൈനികർ കൂടിയായ പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് ആണ് അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് സിബിഐ പിടിയിലായത്.യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയത്തിനു ശേഷം രണ്ടുപേരും ഒളിവിൽ പോയിരുന്നു. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിലാണ് ഒടുവിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ് സാധിച്ചത്.
2006 ഫെബ്രുവരിയിൽ ആണ് കൃത്യം നടന്നത്. യുവതിയേയും ഇരട്ടക്കുട്ടികളേയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. പ്രതികളായ സൈനികനേയും സഹോദരനേയും എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോണ്ടിച്ചേരിയിൽ മറ്റൊരു പേരിലും വിലാസത്തിലും ആണ് ഇരുവരും താമസിച്ചിരുന്നത് . രണ്ടുപേരും അവിടെ സ്കൂൾ അധ്യാപകരെ വിവാഹം കഴിച്ചിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊരുവിൽ ആണ് സിബിഐ ചെന്നൈ യൂണിറ്റിനു ഇരുവരെയും അറസ്റ്റ് ചെയ്യാനായത് .
കൊല്ലപ്പെട്ട രഞ്ജിനിയുടെ കുട്ടികൾ ദിബിൽ കുമാറിൻ്റേതാണെന്നും കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍കുമാര്‍ ഏറ്റെടുക്കണമെന്നും യുവതി ആവശ്യമുന്നയിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്....... ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. പത്താൻകോട്ട് യൂണിറ്റിലാണ് ഇവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികൾ പോണ്ടിച്ചേരിയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർനാണു സി ബി ഐ പോണ്ടിച്ചേരിയിൽ എത്തിയത് . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപിടികൂടാൻ സിബിഐ യ്ക്ക് കഴിഞ്ഞത്
https://www.facebook.com/Malayalivartha