നാടിനെ നടുക്കിയ കൂട്ടക്കൊല: കൊലയ്ക്ക് പിന്നില്‍ രാജ്യം കാക്കുകയായിരുന്ന രണ്ടുപേര്‍; 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ പിടികൂടിയത് സി.ബി.ഐ. ഓഫീസിലേക്ക് എത്തിയ ഒരു സന്ദേശത്തിലൂടെ
നാടിനെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ രാജ്യം കാക്കുകയായിരുന്ന രണ്ടുപേര്‍.8 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ പിടികൂടാന്‍ സാധിച്ചത് സി.ബി.ഐ. ഓഫീസിലേക്ക് എത്തിയ ഒരു സന്ദേശത്തിലൂടെ. കൊല്ലം അഞ്ചലിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും രണ്ട് ചോരക്കുഞ്ഞുങ്ങളുടേയും കഴുത്തറുത്ത് കൊന്ന വാര്‍ത്ത പുറത്തുവന്നത്.
വെറും 17 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളും അമ്മയും വാടക വീട്ടില്‍ അരുംകൊല ചെയ്യപ്പെട്ടത് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മകള്‍ക്കും പേരക്കുഞ്ഞുങ്ങള്‍ക്കും മരണാനന്തരമെങ്കിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനിയുടെ അമ്മ നടത്തിയ പോരാട്ടമാണ് കേസ് സിബിഐ ഏറ്റെടുക്കുന്നതും ഇപ്പോള്‍ പ്രതികള്‍ പിടിയിലാകുന്നതും.
യുവതിയും പ്രതികളില്‍ ഒരാളും പ്രണയത്തിലായിരുന്നു.ഗര്‍ഭിണിയായതോടെ മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രജനി പ്രതികളില്‍ ഒരാളായ ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണമായത്. ഇത് വിസമ്മതിച്ചതോടെ രജനി നിയമ നടപടികളുമായി മുന്നോട്ടുപോയി.
ഇതില്‍ പ്രകോപിതനായാണ് ദിബില്‍ സുഹൃത്തും സൈനികനുമായ കണ്ണൂര്‍ സ്വദേശി രാജേഷുമായിച്ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. യുവതിയുടെ വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സൈനികരായിരുന്നു ദിബിലും രാജേഷും കൃത്യമായ പദ്ധതി തയ്യാറാക്കി. മറ്റാരും വീട്ടിലില്ലെന്ന് ഉറപ്പുവരുതതിയ ശേഷം രജനിയെ കാണാന്‍ എത്തുകയും അരുകൊല ചെയ്ത് കടന്നുകളയുകയുമായിരുന്നു. രജനി ദിബിലിനെതിരെ നേരത്തെ നല്കിയ പരാതിയാണ് അന്വേഷണം പ്രതികളിലേയ്ക്ക് നീങ്ങാന്‍ കാരണം. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു.
എന്നാല്‍ ഇരുവരും പേരും രൂപവും മാറ്റി പോണ്ടിച്ചേരിയില്‍ പോയി ഒളിവ് ജീവിതം ആരംഭിച്ചു. ആധാര്‍കാര്‍ഡിന്റെ ആധികാരികതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ആദ്യം പ്രതികള്‍ നടത്തിയത്. പോണ്ടിച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു.
ഇരുവരും ഒന്നിച്ച് ബിസിനസ് ആരംഭിച്ച് അവിടെത്തന്നെയുള്ള യുവതികളെ വിവാഹം ചെയ്ത് സുഖജീവിതം നടത്തിവരികയായിരുന്നു. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ചെന്നൈ സി.ബി.ഐ. ഓഫീസിലേക്ക് അജ്ഞാതമായൊരു സന്ദേശം ഇവരെക്കുറിച്ച് ലഭിച്ചതോടെയാണ് പ്രതികള്‍ നിരീക്ഷണത്തിലാവുന്നത്. ഇതോടെയാണ് പ്രതികളുടെ വിവരം ശേഖരിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha