എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....
എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ ലാലിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസായിരുന്നു. ഇന്ന് വൈകുന്നേരം 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
അരുണിന്റെ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ്. അധ്യാപികയായ ഭാര്യക്കെതിരെ നേരത്തെ അരുണ്‍ ലാല്‍ പറവൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇവര്‍ പിന്നീട് ഒരുമിച്ച് താമസിച്ചിരുന്നില്ല. അന്ന് മുതല്‍ കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്നാണ് ലഭിക്കുന്ന സൂചനകള്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha