എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും....
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പറയുക. നവീന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നുമാണ് മഞ്ജുഷയുടെ ആരോപണമുള്ളത്.
കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിട്ടുണ്ടായിരുന്നു. പ്രതി പി.പി.ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ആശങ്കയാണ് ഹര്‍ജിക്കാരി പങ്കുവച്ചത്.
തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ നവീന്‍ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ദേഹപരിശോധന തിടുക്കത്തില്‍ നടത്തിയതും ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തമ്മിലുള്ള അന്തരവുമടക്കം മഞ്ജുഷ ചൂണ്ടിക്കാട്ടിയിരുന്നു.
ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കാനായിന്‍ ഹര്‍ജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായ ദിവ്യ ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
" f
https://www.facebook.com/Malayalivartha