ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി ഇന്ന്...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി ഇന്ന്. താലപ്പൊലി സംഘത്തിന്റെ താലപ്പൊലിയുത്സവ ചടങ്ങുകളുടെ ഭാഗമായി രാവിലെ 11.30 നു നട അടച്ചാല്‍ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് സര്‍വ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങും.
പിന്നെ ഭക്തര്‍ക്കിടയിലാണ് ഭഗവതി. മൂന്നരയോടെ പറകള്‍ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളില്‍ ആറാടും. ഭക്തിസാന്ദ്രമാര്‍ന്ന നിമിഷങ്ങള്‍ക്കാകും പിന്നീട് സാക്ഷിയാകുകയെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പകല്‍ 11.30 നു ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ഉണ്ടാകില്ല.
വിവാഹം, ചോറൂണ്‍, തുലാഭാരം ,മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം പതിവ് പോലെ ക്ഷേത്ര ദര്‍ശന സൗകര്യം തുടരുന്നതാണ് .
ഫെബ്രുവരി 7 വെള്ളിയാഴ്ച ദേവസ്വം വകയും ഇടത്തരികത്തു കാവില്‍ ഭഗവതിക്ക് താലപ്പൊലി ഉത്സവവുമുണ്ട്. ഈ രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാല്‍ അന്നേദിവസവും പകല്‍ 11.30ന് ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha