പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്...
പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്.... വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരില്‍ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ .ഒന്‍പതു പേര്‍ക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിട്ടുണ്ടായിരുന്നു.
ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ ഇതാണ് നല്ലതെന്നും പ്രതികള്‍, പറഞ്ഞിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയില്‍ മാറ്റം
അതേസമയം നിയമ പോരാട്ടം തുടരാനാണ് കോണ്‍ഗ്രസിന്റേയേും സിപിഎമ്മിന്റേയും തീരുമാനം. ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിധി വന്ന പശ്ചാത്തലത്തില്‍ അപ്പീല്‍ പോകുമെന്ന് സിപിഎമ്മും വ്യക്തമാക്കി
്.
https://www.facebook.com/Malayalivartha