കളമശേരി മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം നഴ്‌സുമാര്‍ സമരത്തിലേക്ക്....
കളമശേരി മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം നഴ്‌സുമാര്‍ സമരത്തിലേക്ക്. മെഡിക്കല്‍ കോളജില്‍ നിര്‍ബന്ധിത സേവനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് നാളെ മുതല്‍ സമരം പ്രഖ്യാപിച്ചത്. രാത്രി സേവനം കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളിലുളളത് പോലെ ആക്കണമെന്നാണ് ആവശ്യം.
നിലവില്‍ ഒന്‍പത് ദിവസത്തെ ഇടവേളയിലാണ് രാത്രി സേവനം ചെയ്യേണ്ടി വരുന്നത്. മറ്റ് കോളേജുകളില്‍ ഇത് 12 ദിവസത്തെ ഇടവേളയിലാണ്. ജീവനക്കാരുടെ കുറവാണ് ഇടവേള കുറയാനായി കാരണമെന്ന് മെഡിക്കല്‍ കോളേജ് വിശദീകരിക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha