ആസൂത്രണം, തയാറെടുപ്പ്, നടപ്പാക്കൽ എന്നീ മൂന്നു കാര്യങ്ങളും, പൂർണമായി നടപ്പായ ഒരു കേസായിരുന്നു അഞ്ചൽ രഞ്ജിനി വധം... പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു...
കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി 'പുതിയ' മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും. ദിബില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്ന വിഷ്ണുവായി മാറി. അധ്യാപികയെ വിവാഹം ചെയ്തു. രാജേഷും ഒരു അധ്യാപികയെ വിവാഹം ചെയ്ത് കുടുംബസ്ഥനായി മാറിയിരുന്നു. രഞ്ജിനിയേയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെല്ലാം അവരുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു.
പഞ്ചാബില്‍ സൈന്യത്തില്‍ ജോലി ചെയ്യവേയാണ് ദിബില്‍ കുമാറും രാജേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. തന്റെ പ്രശ്‌നങ്ങളെല്ലാം ദിബില്‍ രാജേഷുമായി പങ്കുവെച്ചിരുന്നു. രാജേഷ് നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ ദിബില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പോയി കാണുകയും ചെയ്തു. അവിവാഹിതയായ രഞ്‌ജിനി ഗർഭിണിയായതിനെ തുടർന്ന് വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. കമ്മിഷൻ ദിവിൽ കുമാറിനോട് ഡിഎൻഎ ടെസ്‌റ്റിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോയി.
മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രജനി പ്രതികളിൽ ഒരാളായ ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണമായത്. ഇത് വിസമ്മതിച്ചതോടെ രജനി നിയമ നടപടികളുമായി മുന്നോട്ടുപോയി. ഇതിൽ പ്രകോപിതനായാണ് ദിബിൽ സുഹൃത്തും സൈനികനുമായ കണ്ണൂര്‍ സ്വദേശി രാജേഷുമായിച്ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. യുവതിയുടെ വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ആസൂത്രണം, തയാറെടുപ്പ്, നടപ്പാക്കൽ എന്നീ മൂന്നു കാര്യങ്ങളും പൂർണമായി നടപ്പായ ഒരു കേസായിരുന്നു അഞ്ചൽ രഞ്ജിനി വധമെന്നും ജയകുമാർ പറഞ്ഞു. ‘‘സൈന്യത്തിൽ നിന്ന് അവധി എടുത്ത് പ്രതികൾ കേരളത്തിൽ എത്തിയെങ്കിലും ദിവിലിന്റെ നാടായ അഞ്ചലിൽ പോയില്ല. യുവതി അമ്മയുമൊത്ത് താമസം മാറ്റിയിരുന്നതിനാൽ ഇവരുടെ സ്ഥലം കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. ഇവർ തിരുവനന്തപുരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരമറിഞ്ഞതോടെയാണ് അടുത്തഘട്ടമായ തയാറെടുപ്പുകൾ തുടങ്ങുന്നത്.
https://www.facebook.com/Malayalivartha