വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം... അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....
വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം... അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.... കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് മരിച്ചു.ന്യൂ ഇയര്‍ തലേന്ന് എറണാകുളം കാഞ്ഞിരമറ്റത്ത് വെച്ചാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ മാസം 31 ന് വൈകുന്നേരം കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തില്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഹനീഫക്ക് മര്‍ദ്ദനമേറ്റത്. ഷിബുവിന്റെ അടിയേറ്റ് ആരോഗ്യ നില മോശമാകുകയും ഹനീഫ കുഴഞ്ഞ് വീണു. ഷിബു തന്നെയാണ് ഒടുവില്‍ ഹനീഫയെ ആശുപത്രിയില്‍ ആക്കിയത്.
കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹനീഫ ഇന്ന് വെളുപ്പിന് മരിക്കുന്നത്. നിലവില്‍ ദേഹോപദ്രവം ചെയ്തതിനു മുളന്തുരുത്തി പൊലീസ് ഷിബുവിനെതിരെ കേസെടുത്തു.
കൊലപാതകമെന്ന്് ഉറപ്പിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നും, റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha