പിണറായിയുടെ പ്രിയപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ.. യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ..യ രഹസ്യചർച്ചയിൽ ഒരജണ്ട കെ. ബി. ഗണേഷ് കുമാറിന്റെ യു.ഡി.എഫ്.പ്രവേശനമായിരുന്നു..
പിണറായിയുടെ പ്രിയപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ.ഇക്കഴിഞ്ഞ ദിവസം പെരുന്നയിൽ മന്നം ജയന്തി ഉദ്ഘാടനത്തിനെത്തിയ രമേശ് ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ അര മണിക്കൂർ ജി.സുകുമാരൻ നായർ നടത്തിയ രഹസ്യചർച്ചയിൽ ഒരജണ്ട കെ. ബി. ഗണേഷ് കുമാറിന്റെ യു.ഡി.എഫ്.പ്രവേശനമായിരുന്നു.
ചർച്ച അവസാനിക്കാറായപ്പോൾ ഗണേശനെ മുറിയിലേക്ക് വിളിച്ച് സുകുമാരൻ നായർ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഇക്കാര്യത്തിൽ ഉറപ്പു വാങ്ങിയെന്നാണ് കേൾക്കുന്നത്. നായർ സർവീസ് സൊസൈറ്റിയുടെ നേതൃസ്ഥാനത്തിരിക്കുന്ന ഗണേഷിനോട് ഇടതുമുന്നണി അനുയോജ്യ തട്ടകമല്ലെന്ന് സുകുമാരൻ നായർ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാർ തീരാൻ ഒരു മാസമുള്ളപ്പോൾ മാത്രം കടുത്ത തീരുമാനം മതിയെന്നാണ് സുകുമാരൻ നായർ നൽകിയ ഉപദേശം.കാരണം ഇടതിലായാലും വലതിലായാലും ഗണേശൻ പത്തനാപുരത്ത് നിന്നും ജയിക്കും.
ഇതിനുള്ള ആദ്യ വെടിയാണ് ഇന്നലെ ഗണേശൻ പൊട്ടിച്ചത്. അതായത് ക്ഷേത്രങ്ങളിൽ പോകുന്ന വിശ്വാസികളോട് കളിക്കരുതെന്ന ശക്തമായ താക്കീതാണ് ഗണേശൻ മുഖ്യമന്ത്രിക്ക് നൽകിയത്. ഗണേശന്റെ പ്രതികരണം വീഡിയോയിൽ കണ്ട മുഖ്യമന്ത്രി ഞെട്ടിയെന്നാണ് വിവരം. ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ ശക്തമായ ഭാഷയിലാണ് തുറന്നടിച്ചത്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്.
ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികൾക്ക് എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ തന്ത്രിയുമായി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ.ആരാധനാലയങ്ങളിൽ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയിൽ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചിരുന്നു.
ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഗണേശന്റെ പ്രതികരണം.കഴിഞ്ഞ ദിവസം ഗണേശന്റെ സാന്നിധ്യത്തിലാണ് ജി. സുകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. സച്ചിദാനന്ദക്ക് എതിരെയും പ്രതികരിച്ചു. പ്രതികരണങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടു. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കിലും സച്ചിദാനന്ദ സുകുമാരൻ നായർക്കെതിരെ രംഗത്തെത്തി. ഗണേശൻ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചത് സി പി എം നേതൃത്വത്തെയും ഇടതുമുന്നണിയെയും അത്ഭുതപ്പെടുത്തി.
ഗണേശൻ യു ഡി എഫിലേക്ക് പോകുമെന്ന ചില സൂചനകൾ സി.പി.എം നേതൃത്വത്തിന് മുമ്പേയുണ്ടായിരുന്നു. ഇടതുമുന്നണി സർക്കാരിന്റെ ഇമേജ് താഴേക്ക് പതിക്കുന്നതാണ് പ്രധാന കാരണം. നായർ, ഈഴവ, ക്രിസ്ത്യൻ, മുസ്ലീം വോട്ടുകൾ യു ഡി എഫിൽ കേന്ദ്രീകരിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ പാട്ടും പാടി യു.ഡി. എഫിന് അധികാരത്തിലെത്താൻ കഴിയും.ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് കെ.സി. വേണുഗോപാൽ സുകുമാരൻ നായർക്ക് നൽകിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.. ചെന്നിത്തലയെ സുകുമാരൻ നായർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ നിന്നും അക്കാര്യം വായിക്കാം. വേണുഗോപാലിന് കേരളത്തിൽ മുഖ്യമന്ത്രിയാവാൻ താൽപ്പര്യമില്ല. ഡൽഹിയിൽ കേന്ദ്രീകരിക്കാനാണ് തീരുമാനം.
ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിച്ച് എല്ലാവരുടെയും പിന്തുണ നേടുകയാണ് ലക്ഷ്യം. മുസ്ലീം സമുദായത്തിലും ക്രൈസ്തവർക്കിടയിലും ഇതിനകം അദ്ദേഹം പിന്തുണ കരസ്ഥമാക്കിയിട്ടുണ്ട്. ഇതാണ് സ്ഥിതിയെന്നിരിക്കെ എൻ എസ്എസ് ഡയറക്ടർ ബോർഡ് അംഗം പിണറായി മന്ത്രിസഭയിൽ അംഗമാകുന്നത് എങ്ങനെ ശരിയാകും? ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി രോഷാകുലനായത് കുറച്ച് മാസങ്ങൾ മുമ്പായിരുന്നു.
അന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡിൽ അദ്ദേഹം അംഗമായിരുന്നില്ല.ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ് പിണറായി അന്ന് ചൂടായത്.വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതിന് മുന്നേയുള്ള എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം.പുതുപ്പള്ളി പോളിംഗിന് തലേന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ നടപടി ഗണേശനെ പേടിച്ച് മുഖ്യമന്ത്രി മരവിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് എൻഎസ്എസ് ആരോപിക്കുന്ന ദേവസ്വം ബോർഡ് മുൻ അധ്യക്ഷനായ രാജഗോപാലൻ നായരെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാറിൻ്റെ നോമിനിയെ പിൻവലിച്ച ശേഷം സർക്കാർ നിയമിച്ചത്.
കേരള കോണ്‍ഗ്രസ് ബി ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഗണേഷ് കുമാർ സിപിഎം സെക്രട്ടറിയെ തൻ്റെ നിലപാട് അറിയിച്ചു. അങ്ങനെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്.കെബി ഗണേഷ്കുമാറിന്‍റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി .പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങി. പഴയ ഗണേഷ് ആയിരുന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു. ശബരിമല വിഷയത്തിൽ എൻ എസ് എസിൻ്റെ ശത്രുവായ രാജഗോപാലൻ നായരെ മുന്നാക്ക കോർപ്പറേഷനിൽ നിയമിച്ചതിലൂടെ പിണറായി സംഘടനയെ അപമാനിച്ചതായി സുകുമാരൻ നായർ കരുതി.
രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്.കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് അതൃപ്‌തിയുണ്ടായി. ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ്കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേഷ് കുമാർ സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗണേഷ് കുമാറിന്‍റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്.
മുന്നാക്ക സമുദായ കോർപ്പറേഷൻ എൻഎസ്എഎസിൻ്റെ ഒരു സ്വന്തം സ്ഥാപനമാണ്. ഉമ്മൻ ചാണ്ടി സർക്കാരാണ് മുന്നാക്ക സമുദായ കോർപ്പറേഷനും കമ്മിഷനും രൂപീകരിച്ചത്. എൻ എസ് എസുമായി കൂടിയാലോചിക്കാതെ ഇവിടെ ഇടതു വലതു മുന്നണികൾ നിയമനം നടത്തുക പതിവില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇതു തന്നെയായിരുന്നു രീതി. ജി.സുകുമാരൻ നായരും പിണറായിയും തമ്മിൽ യോജിക്കാനാവാത്ത അകലമാണ് നിലവിലുണ്ടായിരുന്നത്.. നാമജപ ഘോഷയാത്രക്കെതിരെ കേസ് എടുത്തത് ഇതിൻ്റെ തുടർച്ചയായിട്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന് തലേന്ന് കേസിൽ നിന്നും സർക്കാർ പിൻമാറി. എൻ എസ് എസിൻ്റെ പല നിലപാടുകളോടും പിണറായിക്ക് യോജിപ്പില്ല.
സുകുമാരൻ നായർ ബി ജെ പി ക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നാണ് പിണറായിയുടെ നിലപാട്. എന്നാൽ പരിണിത പ്രജ്ഞനായ പിണറായി വിജയൻ സുകുമാരൻ നായരെ പിണക്കാൻ തയ്യാറല്ല.സുകുമാരൻ നായരെ പിണക്കിയാൽ നായർ സമുദായംഗങ്ങൾ എതിരാകുമെന്ന് പിണറായിക്കറിയാം. ഒരു സമുദായത്തെയും പിണക്കാൻ പിണറായി തയ്യാറല്ല. പിണറായിയെ സംബന്ധിച്ചിടത്തോളം ഇന്ന് എൻഎസ്എസ് എന്നാൽ ഗണേഷ് കുമാർ ആണ് . ജി സുകുമാരൻ നായർക്കാകട്ടെ പ്രായം കൊണ്ടുള്ള അസ്വസ്ഥതകൾ രൂക്ഷമാണ്. എൻഎസ്എസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് ഗണേഷ് കുമാർ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. കലഞ്ഞൂർ മധുവിന് ശേഷം തലയെടുപ്പുള്ള ഒരു നേതാവ് എൽഎസ്എസിൽ ഗണേഷ് മാത്രമാണ്.ജനറൽ സെക്രട്ടറി ആവണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ ഉണ്ട് .
വ്യവസായികളും വൻകിട പണക്കാരും അഭിഭാഷകരുമൊക്കെയാണ് എൻഎസ്എസിന്റെ ഡയറക്ടർ ബോർഡിൽ ഭൂരിപക്ഷം പേരും. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡൻറ് സംഗീത് കുമാർ തലസ്ഥാനത്തെ വൻകിട വ്യാപാരികളിൽ ഒരാളാണ്. ഇത്തരത്തിൽ എൻഎസ്എസിന്റെ തലപ്പത്ത് എത്തണമെങ്കിൽ പണം ഒരു പ്രധാന ഘടകമാണ് . ഗണേഷിന് പണവും പ്രതാപവും അധികാരവും കുടുംബ പാരമ്പര്യവും ഉണ്ട്. എൻഎസ്എസ് സംഘടനയെ കൈപിടിയിലൊതുക്കാനുള്ള ചങ്കൂറ്റവും ഗണേശന് ഉണ്ട്. ഇതെല്ലാമുള്ള കലഞ്ഞുർ മധു ഒരു ദിവസം നിരാശനായി പെരുന്നയിൽ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹത്തിൻറെ സഹോദരൻ കേരളത്തിൽ ധനകാര്യ മന്ത്രിയായിട്ട് പോലും കലഞ്ഞൂർ മധുവിനെ എൻഎസ്എസ് നിലനിർത്തിയില്ല.
അതാണ് ഈ സംഘടനയുടെ ശക്തി. മധ്യ തിരുവിതാംകൂറിൽ എൻഎസ്എസ് നേതൃത്വം പറയുന്നവർക്കാണ് സമുദായ അംഗങ്ങൾ വോട്ട് ചെയ്യാറുള്ളത്. ഇക്കാര്യം പിണറായിക്ക് അറിയാം. ഇതിനിടയിലാണ് ചുഴികുറ്റം ബാധിച്ചതുപോലുള്ള ചില തീരുമാനങ്ങൾ പിണറായിയെ ബാധിച്ചത്. അതായിരുന്നു വിശ്വാസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന.ക്ഷേത്രം വിശ്വാസികൾക്കുള്ളതാണ്. അതിൽ രാഷ്ട്രീയകാർക്ക് റോളൊന്നുമില്ല. ഇക്കാര്യം പിണറായി മനസിലാക്കിയില്ല. ഗണേശനെ ഓർത്തുമില്ല. അപ്രതീക്ഷിതമായാണ് മന്നം സമാധി എത്തിയത്.സുകുമാരൻ നായർ അത് മുതലാക്കുകയും ചെയ്തു.
യു ഡി എഫ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. വി ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് പരിഗണിക്കാൻ പാടില്ലെന്ന് സുകുമാരൻ നായർ കരുതുന്നു. അതു കൊണ്ടുകൂടിയാണ് ചെന്നിത്തലയെ അദ്ദേഹം ഉയർത്തിക്കൊണ്ടുവരുന്നത്. നായർ സമുദായത്തിന്റെ പൂർണ പിന്തുണ ഉറപ്പാക്കണമെങ്കിൽ ഗണേശൻ അപ്പുറത്തുണ്ടാകണം. അതാണ് കഴിഞ്ഞ ദിവസം ഗണേശന്റെ വായിൽ നിന്നും വീണത്.
https://www.facebook.com/Malayalivartha