രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രാജേഷ്; കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തു...പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വർഷങ്ങൾക്ക് മുമ്പ് നടന്ന കൊല്ലം അഞ്ചലിലെ യുവതിയുടെയും കുഞ്ഞുങ്ങളുടെയും കൊലപാതകത്തിൽ പ്രതികൾ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയായ രാജേഷ് ആണെന്ന് ഒന്നാം പ്രതി ദിബിൽ കുമാര്‍ മൊഴി നൽകി. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചതും രാജേഷ് ആണെന്നും മൊഴിയുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തു. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി പരിചയപ്പെട്ടു. വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറഞ്ഞു. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയത്
കൊല നടത്തിയശേഷം മുൻ സൈനികരായ പ്രതികള്‍ 18 വര്‍ഷമാണ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിഞ്ഞതിന്‍റെ വിശദാംശങ്ങളും പ്രതികള്‍ പൊലീസിനോട് വിശദമായി പറഞ്ഞു. 2008ലാണ് പ്രതികള്‍ പോണ്ടിച്ചേരിയിൽ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവൻ പ്രതികള്‍ കറങ്ങി. പിടിക്കപ്പെടാതിരിക്കാൻ ബന്ധുക്കളെ വിളിച്ചിരുന്നില്ല. സൈന്യത്തിൽ നിന്നുളള ശമ്പളം മിച്ചം പിടിച്ച തുകകൊണ്ടായിരുന്നു യാത്ര. ഇരുവരും ഇന്‍റീരിയർ ഡിസൈനിങ് നേരത്തെ തന്നെ പഠിച്ചിരുന്നു. പോണ്ടിച്ചേരിയിലെത്തി വിഷ്ണുവെന്നും പ്രദീപ് എന്നും ഇരുവരും പേരുമാറ്റി അവിടുത്തുകാർക്ക് മുന്നിൽ സൽസ്വഭാവികളായി ചമഞ്ഞാണ് പിടികൊടുക്കാതെ നിന്നത്. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹം കഴിച്ചതോടെ പിടിക്കപ്പെടില്ലെന്ന് കരുതിയെന്നും പ്രതികൾ പറഞ്ഞു.
കേസിലെ പ്രതികളായ മുൻ സൈനികരിലേക്ക് എത്താൻ സിബിഐയെ സഹായിച്ചത് പ്രതികളിൽ ഒരാളുടെ ഭാര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ്. പുതുച്ചേരിയിൽ പേരിലും രൂപത്തിലും മാറ്റം വരുത്തിയാണ് രണ്ട് പ്രതികളും ഒളിവിൽ താമസിച്ചത്. ദിബിൽ ഇൻ്റീരിയർ ഡിസൈൻ സ്ഥാപനം നടത്തി, വിഷ്ണു എന്ന പേരിലാണ് താമസിച്ചത്. ഇയാൾ ഇവിടെ ഒരു അധ്യാപികയെ വിവാഹം കഴിച്ചു. രാജേഷും ഒരു അധ്യാപികയെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുകയായിരുന്നു. ദിബിലിന്റെ സ്ഥാപനത്തിലായിരുന്നു രാജേഷും ജോലി ചെയ്തിരുന്നത്.പ്രതികളുടെ ഭാര്യമാരിലൊരാളായ അധ്യാപിക സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച ഒരു ചിത്രമാണ് ദിബിൽ കുമാറിനെയും രാജേഷിനെയും കുടുക്കാൻ സിബിഐയെ സഹായിച്ചത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോകുമ്പോൾ ദിബിൽ കുമാറിന് 23ഉം രാജേഷിന് 28 വയസ്സുമായിരുന്നു പ്രായം. പ്രതികൾ ഒളിവിൽ പോയി 10 വർഷം കഴിഞ്ഞതിനാൽ ഇവരുടെ നിലവിലെ ചിത്രങ്ങൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്വേഷണ സംഘം തയാറാക്കി. ഓരോ അഞ്ചുവർഷം കൂടുമ്പോഴും പ്രതികളുടെ മുഖത്തിനുണ്ടാകുന്ന മാറ്റം ഇത്തരത്തിൽ സൃഷ്ടിച്ചു. രണ്ടു പ്രതികളുടെയും 20 ചിത്രങ്ങളാണ് ഇത്തരത്തിൽ തയ്യാറാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി സിബിഎയും കേരള പൊലീസും ചേർന്ന് പതിനായിരം സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ചു. പ്രതികളുടെ എഐ ചിത്രങ്ങളുമായി സാമ്യമുള്ള ആരുടെയെങ്കിലും ചിത്രങ്ങൾ നിരീക്ഷണത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കിട്ടാൽ പോലീസിന്റെ സൈബർ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു.
ഇത്തരതിൽ 10ൽ അധികം മുന്നറിയിപ്പുകളാണ് കഴിഞ്ഞ ഒരു രണ്ട് മാസത്തിനിടെ ലഭിച്ചത്. ഇതിനിടയാണ് പ്രതിയുടെ ഭാര്യയായ അധ്യാപിക ഒരു യാത്രയ്ക്കിടയിലെടുത്ത ഇവരുടെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിലുള്ള യുവാവിന് പ്രതികളിൽ ഒരാളുടെ എഐ ചിത്രവുമായുള്ള സാമ്യം മനസ്സിലാക്കിയ അന്വേഷണസംഘം രണ്ടാഴ്ചയോളം ഈ അക്കൗണ്ട് നിരീക്ഷിക്കുകയും ചെയ്തു.പഞ്ചാബില്‍ സൈന്യത്തില്‍ ജോലി ചെയ്യവേയാണ് ദിബില്‍ കുമാറും രാജേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. തന്റെ പ്രശ്‌നങ്ങളെല്ലാം ദിബില്‍ രാജേഷുമായി പങ്കുവെച്ചിരുന്നു.
രാജേഷ് നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ ദിബില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പോയി കാണുകയും ചെയ്തു. പ്രസവത്തിനായി ആശുപത്രിയിലെത്തിയ രഞ്ജിനിയേയും അമ്മയേയും രാജേഷ് സന്ദര്‍ശിക്കുകയും കൊല്ലം സ്വദേശി അനില്‍ കുമാറാണ് എന്ന പേരില്‍ പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കൊല ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കി. ഇതിനായി ഇരുവരും നേരത്തെ തന്നെ അവധിയെടുത്തിരുന്നു. 2006 മാര്‍ച്ച് 14 വരെയായിരുന്നു ദിബില്‍ അവധി നല്‍കിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ കൊലപാതകത്തിനുശേഷം ഇയാള്‍ അവധി റദ്ദ് ചെയ്ത് ജോലിയില്‍ പ്രവേശിച്ചു.
പിന്നീട് വീട്ടിലേക്കെന്ന് പറഞ്ഞ് സൈനിക ക്യാമ്പ് വിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യുന്നുവെന്നും തന്റെ നിരപരാധിത്വം തെളിയിക്കണം എന്നും ആവശ്യപ്പെട്ടാണ് രണ്ടാം തവണ അവധി എടുത്തത്. പിന്നീട് തിരിച്ചുപോയതുമില്ല. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞ് രാജേഷ് താടി നീട്ടിവളര്‍ത്താനുള്ള അനുമതി മേലുദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ ശബരിമലയ്ക്ക് പോയിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാനാണ് താടി നീട്ടിവളര്‍ത്തിയതെന്നും മനസിലായി.
കൊലപാതകത്തിനുശേഷം ദിബില്‍ കുമാര്‍ തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. അത് രാജേഷിന്റെ അക്കൗണ്ടാണെന്ന് പിന്നീട് മനസിലായി. സുഹൃത്തിന്റെ കാര്‍ഡ് ഉപയോഗിച്ച് ദിബില്‍ പണം പിന്‍വലിച്ചതായിരിക്കുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ആയൂരില്‍ നിന്നും കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തളിപ്പറമ്പില്‍ നിന്നും ഇതേ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തി.
രാജേഷ് അവധിയിലാണെന്ന് സൈനിക ക്യാമ്പില്‍നിന്ന് വിവരം കിട്ടി. ഒപ്പം അവര്‍ ഫോട്ടോയും കൈമാറി. ഈ ഫോട്ടോ രഞ്ജിനിയുടെ അമ്മ ശാന്തമ്മയും, രാജേഷും ദിബിലും ബൈക്ക് വാങ്ങിയ തിരുവനന്തപുരത്തെ സ്ഥാപനത്തിലെ ജീവനക്കാരും തിരിച്ചറിഞ്ഞു. ഇതോടെ രാജേഷിനും കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായി.
തടർന്ന് പുതുച്ചേരിയിൽ എത്തിയ അന്വേഷണസംഘം നേരിട്ട് ഇവരെ നിരീക്ഷിച്ചു. ദിബലിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാൾക്ക് രണ്ടാമത്തെ പ്രതിയുടെ എഐ ചിത്രവുമായി സാമ്യം കണ്ടെത്തിയതോടെ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ പ്രതിരോധിച്ചെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha