ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍
ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുസ്ലിം ലീഗും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിനെ സംബന്ധിച്ചായിരുന്നു കെ.മുരളീധരന്റെ പരോക്ഷ പ്രതികരണം.
''ആദ്യം പഞ്ചായത്തില്‍ ജയിക്കണം. പിന്നെ നിയമസഭയില്‍ ജയിക്കണം. അതിനുശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല. അതിനു കോണ്‍ഗ്രസിന് ചിട്ടവട്ടങ്ങളുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ അഭിപ്രായം നോക്കണം.
ഡല്‍ഹിയില്‍നിന്നുള്ള അഭിപ്രായം അറിയണം. ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഇക്കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം ഉണ്ടാകില്ല. സമുദായങ്ങള്‍ കോണ്‍ഗ്രസിനെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്.''- കെ.മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha