കുളിക്കുന്നതിനിടയില്‍ 10 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
കുളിക്കുന്നതിനിടയില്‍ 10 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. എടക്കരയില്‍ ഒഴുക്കില്‍പ്പെട്ട സഹോദരങ്ങളില്‍ ഒരാളാണ് മരിച്ചത്. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകന്‍ ജോഫിന്‍ ആണ് മരിച്ചത്. നാരോകാവില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ സഹോദരങ്ങളായ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടികളെ ഉടന്‍ നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിന്‍ മരണപ്പെട്ടു. ജോഫിന്റെ സഹോദരന്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha