Widgets Magazine
08
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനം നിയമ ഭേദഗതി നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ... നിയമമാകുന്നതോടെ ക്രൈസ്തവസഭകളുടെ ആവശ്യം സർക്കാർ പൂർണമായി തള്ളി... അടിയറവ് പറയേണ്ടതില്ലെന്നാണ് പിണറായിയുടെ നിലപാട്...


പുറത്ത് വന്ന വീഡിയോയിൽ വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്...വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു...


വീണ്ടും ദുരഭിമാനക്കൊല... 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു...യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിൽ..


മുഖ്യന്റെ സങ്കല്‍പങ്ങളെ തച്ചുടച്ച് രാജ്ഭവന്‍... സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല...സര്‍വ്വകലാശാലകളെ ഇനി രാജ്ഭവന്‍ തന്നെ നിയന്ത്രിക്കും...


ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു; 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങൾ...

ഇനിയാണ് യഥാര്‍ത്ഥ അന്‍'വാര്‍'... ചെസ്റ്റ് നമ്പരിട്ട് ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ അന്‍വര്‍ അവസാനം ജയിലില്‍, 14 ദിവസത്തെ റിമാന്‍ഡ്, ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്ന് അന്‍വര്‍; അറസ്റ്റ് രാഷ്രട്രീയ പ്രേരിതം, ജയിലില്‍ നിന്നിറങ്ങിയാല്‍ കാണിച്ചു തരാം

06 JANUARY 2025 09:01 AM IST
മലയാളി വാര്‍ത്ത

ശക്തമായ സിപിഎം പോരാളിയായിരുന്ന സമയത്ത് ചെസ്റ്റ് നമ്പരിട്ട് ഇന്നയിന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുമെന്ന് പിവി അന്‍വര്‍ പറയുകയും ചെയ്യുകയും ചെയ്തു. എന്നാല്‍ കാലം വളരെ പെട്ടെന്ന് മാറി. സര്‍ക്കാരും പാര്‍ട്ടിയുമായി തെറ്റി. സ്വന്തമായി ഡിഎംകെ പാര്‍ട്ടി രൂപീകരിച്ച് അവസാനം സമരത്തിന്റെ ഭാഗമായി ജയിലിലുമായി.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ തവനൂര്‍ ജയിലില്‍ എത്തിച്ചു. തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. 14 ദിവസത്തേക്കാണ് അന്‍വറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അന്‍വറിന്റെ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

അതിനിടെ അന്‍വറിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വാര്‍ത്താക്കുറിപ്പിറക്കി. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരന്‍ ചോദിച്ചു.

അന്‍വറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്റെ വീട്ടിലെത്തിയത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പന്‍മാരാണ് ഇവിടെ ജാമ്യത്തില്‍ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കില്‍ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങള്‍ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാന്‍ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാള്‍ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.

അതേസമയം അറസ്റ്റ് നടപടികളില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനാധിപത്യവിരുദ്ധമായ 'വനനിയമ ഭേദഗതി'ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വന്യമൃഗ അക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്റെ അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ,ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദര്‍ഭത്തില്‍ തന്നെ നേതാക്കളോടും പ്രവര്‍ത്തകരോടും പങ്കുവെക്കുകയാണ് എന്നായിരുന്നു അന്‍വറിന്റെ കുറിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതം, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്  (1 hour ago)

ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ  (1 hour ago)

കുവൈറ്റിൽ പുതിയ റെസിഡൻസി നിയമം പ്രാബല്യത്തിൽ, പ്രവാസികൾ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടിവരും, മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം  (1 hour ago)

ഹണി റോസ് തെറ്റിദ്ധരിച്ചതായിരിക്കാം: തെറ്റായ ഉദ്ദേശ്യത്തോടെ ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍  (2 hours ago)

നന്നായി പേര് പരസ്യമാക്കിയത്. മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം; ഹണി റോസിന് വന്‍ പിന്തുണ: കമന്റ് ബോക്‌സ് നിറയെ പ്രശംസാപ്രവാഹം  (2 hours ago)

കാഞ്ഞാണിയില്‍ ബസ് മീന്‍ വണ്ടിയിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

റിസോട്ടില്‍ എത്തിയത് എല്ലാം മുന്‍കൂട്ടി തീരുമാനിച്ച്; ഇരുവരും റിസോര്‍ട്ടില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നു പൊലീസ്  (3 hours ago)

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്  (3 hours ago)

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കും; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചു  (4 hours ago)

ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യുവതി കൈനോട്ടക്കാരനോടൊപ്പം ഒളിച്ചോടി  (4 hours ago)

ഞാന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു: മാര്‍ക്കോയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നത്  (5 hours ago)

റിജിത്ത് കൊലക്കേസില്‍ പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി  (5 hours ago)

13 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ മരണംവരെ തടവ് ശിക്ഷ വിധിച്ച് കോടതി  (6 hours ago)

Malayali Vartha Recommends