സിബിഐ അന്വേഷണം ഇല്ല... നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി... എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല്‍ പോകുമെന്ന് ഭാര്യ മഞ്ജുഷ
സിബിഐ അന്വേഷണം ഇല്ല... സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല്‍ പോകുമെന്ന് ഭാര്യ മഞ്ജുഷ.
പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും വ്യക്തമാക്കി ഭാര്യ മഞ്ജുഷ.
സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപമുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha