തിരുപ്പതിയില്‍ 108 ആംബുലന്‍സ് ഇടിച്ച് രണ്ട് ഭക്തര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേര്‍ക്ക് പരുക്ക്
തിരുപ്പതിയില്‍ 108 ആംബുലന്‍സ് ഇടിച്ച് രണ്ട് ഭക്തര്‍ക്ക് ദാരുണാന്ത്യം. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാല്‍നടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിയിലേക്ക്് ആംബുലന്‍സ് പാഞ്ഞുകയറി്. ചന്ദ്രഗിരിയിലെ നരസിംഗപുരത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. അന്നമയ്യ ജില്ലയിലെ ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് മരിച്ചത്.
പുങ്ങന്നൂരില്‍ നിന്ന് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്നു ഇവര്‍. ആംബുലന്‍സ് മദനപ്പള്ളിയില്‍ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ തിരുപ്പതിയിലെ റൂയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞ് കാരണം ഡ്രൈവര്‍ക്ക് കാഴ്ച മറഞ്ഞതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. ചന്ദ്രഗിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha