കണ്ണീര്‍ക്കാഴ്ചയായി...അധികാരപരിധിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അപകട മരണം സംഭവിച്ചയാളുട മൃതദേഹം റോഡില്‍ കിടന്നത് 4 മണിക്കൂറോളം
കണ്ണീര്‍ക്കാഴ്ചയായി...അധികാരപരിധിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അപകട മരണം സംഭവിച്ചയാളുട മൃതദേഹം റോഡില്‍ കിടന്നത് 4 മണിക്കൂറോളം. ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശിന്റെയും അധികാരപരിധിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഈ ദുരവസ്ഥയുണ്ടായത്.
27 കാരനായ രാഹുല്‍ അഹിര്‍വാര്‍ വീട്ടില്‍ നിന്നിറങ്ങി ഡല്‍ഹിയിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.കൂലിപ്പണിയെടുക്കുന്ന രാഹുല്‍ ജോലിക്കായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. 11 മണിയോടെയാണ് മൃതദേഹം റോട്ടില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അപകടത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി മധ്യപ്രദേശിലെ ഹര്‍പാല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ മഹോബ്കാന്ത് പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് മരണമെന്ന് അറിയിച്ച് തിരികെപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ ഉത്തര്‍പ്രദേശ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍ ഇത് മധ്യപ്രദേശ് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് അവരും കൈമലര്‍ത്തി. ഇതേത്തുടര്‍ന്ന് മൃതദേഹം കിടന്നിരുന്ന ഇടത്ത് നാട്ടുകാര്‍ ചേര്‍ന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി.
ഗതാഗതം തടസപ്പെട്ടതോടെ അപകടം നടന്ന് നാല് മണിക്കൂറിന് ശേഷം മധ്യപ്രദേശ് പൊലീസ് തിരിച്ചെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. അപകടത്തിന് കാരണമായ വാഹനം തിരിച്ചറിയണമെന്നും തുടരന്വേഷണം വേണമെന്നും രാഹുലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha