വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം മൂന്ന് കപ്പല്‍ എത്തി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പല്‍ എത്തി. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) സുജിന്‍, സൊമിന്, ടൈഗര്‍ എന്നീ കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. ഇതാദ്യമായാണ് മൂന്നുകപ്പല് ഒരേ സമയം ഇവിടെ ബെര്‍ത്തിങ് നടത്തുന്നത്.
800 മീറ്റര്‍ ബെര്‍ത്തില്‍ 700 മീറ്റര്‍ ഇതിനായി എടുത്തു. ആന്ധ്രപ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകള്‍ എത്തിയത്. ശനിയാഴ്ച പുറംകടലിലെത്തിയ കപ്പലുകളെ ഇന്നലെ ഉച്ചയോടെയാണ് ബെര്‍ത്തില്‍ അടുപ്പിച്ചത്.
https://www.facebook.com/Malayalivartha