വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു; ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി; രണ്ടാമത് ചവിട്ടിയതും സംഭവിച്ചത്; ഭയാനകത വിവരിച്ച് ഡ്രൈവർ
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരിക്കുകയാണ് അപകടത്തിൽ നാലു പേർ മരിച്ചു . മാവേലിക്കര സ്വദേശികളായ സിന്ധു , അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരിച്ചത്. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂ രിലേക്ക് പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇപ്പോൾ ഇതാ ഡ്രൈവർ എന്താണ് സംഭവിച്ചത് എന്ന് പ്രതികരിച്ചിരിക്കുകയാണ്;-
അര മണിക്കൂർ റസ്റ്റ് എടുത്ത ശേഷമായിരുന്നു വണ്ടി എടുത്തത് .കുമളി സ്റ്റാൻഡിൽ വന്നു ഡീസൽ അടിച്ചു. അവിടെ അര മണിക്കൂറോളം ചായ കുടിച്ച് റസ്റ്റ് എടുത്തു. വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി. രണ്ടാമത് ചവിട്ടിയതും കീഴോട്ട് വീണു. ബ്രേക്ക് പോയി എന്ന് നിലവിളിച്ചു. ഇടത്തോട്ട് പരമാവധി സ്റ്റിയറിങ് പിടിക്കാൻ നോക്കി. എന്നാൽ തന്റെ കയ്യിൽ അത് നിന്നില്ല. വളരെ പതുക്കെ ആയിരുന്നു വന്നത്. സ്ഥിരം വണ്ടി ഓടിക്കുന്നയാളാണ് . ബ്രേക്ക് നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചത്. വാഹനം ഇടത്തോട്ട് വെട്ടിക്കാൻ നോക്കി അത് നടന്നില്ല എന്നും ഡ്രൈവർ പ്രതികരിച്ചു.
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മാവേലിക്കരയില്‍ നിന്നും തഞ്ചാവൂ രിലേക്ക് പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.തഞ്ചാവൂരില്‍ നിന്നും മടങ്ങിവരവെയാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha