Widgets Magazine
08
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനം നിയമ ഭേദഗതി നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ... നിയമമാകുന്നതോടെ ക്രൈസ്തവസഭകളുടെ ആവശ്യം സർക്കാർ പൂർണമായി തള്ളി... അടിയറവ് പറയേണ്ടതില്ലെന്നാണ് പിണറായിയുടെ നിലപാട്...


പുറത്ത് വന്ന വീഡിയോയിൽ വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്...വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു...


വീണ്ടും ദുരഭിമാനക്കൊല... 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു...യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിൽ..


മുഖ്യന്റെ സങ്കല്‍പങ്ങളെ തച്ചുടച്ച് രാജ്ഭവന്‍... സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല...സര്‍വ്വകലാശാലകളെ ഇനി രാജ്ഭവന്‍ തന്നെ നിയന്ത്രിക്കും...


ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു; 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങൾ...

പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്; ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

06 JANUARY 2025 05:57 PM IST
മലയാളി വാര്‍ത്ത

 ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്   റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി. എന്ന് പത്രക്കുറിപ്പിലൂടെ ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എച്ച്.എം.പി. വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനിതക വ്യതിയാനം ഉള്ളതായി ലോകാരോഗ്യ സംഘടനയോ, ചൈനയിലെ വിദഗ്ധരോ അറിയിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതാണ്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അവരെയും നിരീക്ഷിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.

എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്.എം.പി.വി. വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതം, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്  (3 hours ago)

ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ  (3 hours ago)

കുവൈറ്റിൽ പുതിയ റെസിഡൻസി നിയമം പ്രാബല്യത്തിൽ, പ്രവാസികൾ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടിവരും, മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം  (4 hours ago)

ഹണി റോസ് തെറ്റിദ്ധരിച്ചതായിരിക്കാം: തെറ്റായ ഉദ്ദേശ്യത്തോടെ ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍  (4 hours ago)

നന്നായി പേര് പരസ്യമാക്കിയത്. മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം; ഹണി റോസിന് വന്‍ പിന്തുണ: കമന്റ് ബോക്‌സ് നിറയെ പ്രശംസാപ്രവാഹം  (4 hours ago)

കാഞ്ഞാണിയില്‍ ബസ് മീന്‍ വണ്ടിയിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

റിസോട്ടില്‍ എത്തിയത് എല്ലാം മുന്‍കൂട്ടി തീരുമാനിച്ച്; ഇരുവരും റിസോര്‍ട്ടില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നു പൊലീസ്  (5 hours ago)

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്  (6 hours ago)

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കും; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചു  (6 hours ago)

ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യുവതി കൈനോട്ടക്കാരനോടൊപ്പം ഒളിച്ചോടി  (6 hours ago)

ഞാന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു: മാര്‍ക്കോയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നത്  (7 hours ago)

റിജിത്ത് കൊലക്കേസില്‍ പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി  (7 hours ago)

13 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ മരണംവരെ തടവ് ശിക്ഷ വിധിച്ച് കോടതി  (8 hours ago)

Malayali Vartha Recommends