ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ചു; പി അൻവറിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്
ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ച് മാപ്രകൾക്ക് മുന്നിൽ, ഫെമിനിസ്റ്റ് കം ബുദ്ധിജീവി ഇടങ്ങളിൽ ഷോമാൻ ആയി വിലസി നിന്ന ഇന്നലെകൾ. പി അൻവറിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ച് മാപ്രകൾക്ക് മുന്നിൽ, ഫെമിനിസ്റ്റ് കം ബുദ്ധിജീവി ഇടങ്ങളിൽ ഷോമാൻ ആയി വിലസി നിന്ന ഇന്നലെകൾ. പിന്നീട് എല്ലിന്റെ ഇടയിൽ അഹമ്മതി കൂടിയപ്പോൾ സ്വന്തം കടന്നൽ കൂട്ടിൽ കല്ലിട്ട് എറിഞ്ഞു പരക്കം പാഞ്ഞോടി. അപ്പോൾ ടിയാന്റെ പിന്നാലെ മാപ്രകളും ഓടി!! എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ഹിക്കയുടെ ഗർജ്ജനം മാത്രം, ഗർർർർ അങ്ങനെ ഒരു കാലം !!
നിലമ്പൂർ കാട്ടിൽ നിന്നും പുലി പോലെ വന്നു, ശശി അണ്ണനെ ലാക്കാക്കി എന്തരോ പുലമ്പി, അജിത് സേറിനെ നോക്കി പല്ലിറുമ്മി, കേപ്റ്റനെ നോക്കി കണ്ണുരുട്ടി. അത്രേ ഓർമ്മയുള്ളു പിന്നെയുള്ള പോരാട്ടം വാലും ചുരുട്ടി എലിയായിട്ടായിരുന്നു. ആറാം നിലയിൽ നിന്നും ആരെയൊക്കെയോ ഒഴിപ്പിക്കും എന്ന് പറഞ്ഞു ചെസ്റ്റ് നമ്പർ ഇട്ടു നടന്നപ്പോൾ എന്തായിരുന്നു ഫേൻ പെവർ!!
ഹിക്ക ഒരേ പൊളി എന്ന് പറഞ്ഞു നടന്നവരൊക്കെ കാണുന്നുണ്ടോ അഞ്ച് ബസ്സ് പോലീസ് വളഞ്ഞു കൊടും ഭീകരനെ പോലെ ഹിക്കയെ പൊക്കിയത്? സർബത്ത് ഷബീർ പോലെയുള്ള സൈക്കോ പോലീസ് ഒന്നും ആ കൂട്ടത്തിൽ ഉണ്ടാവില്ലായിരിക്കും അല്ലേ ?? യഥാർത്ഥ ഫാസിസം എന്തെന്ന്, ഭരണകൂട പ്രതികാരം എന്തെന്ന് ഇപ്പോൾ ഹിക്കയ്ക്ക് ബോധ്യം ആയിട്ടുണ്ടാവും.
https://www.facebook.com/Malayalivartha