ജാമ്യത്തിലിറങ്ങിയ കൊടി സുനിയെ കൊണ്ട് പി.വി.അൻവർ എം എൽഎക്ക് ക്വട്ടേഷൻ കൊടുക്കാനുള്ള സി പി എം നീക്കം പാളി...ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അൻവറിനെ പിടിച്ച് സുനി കിടന്ന ജയിലിൽ അടച്ചത്...
ജാമ്യത്തിലിറങ്ങിയ കൊടി സുനിയെ കൊണ്ട് പി.വി.അൻവർ എം എൽഎക്ക് ക്വട്ടേഷൻ കൊടുക്കാനുള്ള സി പി എം നീക്കം പാളി. പി . വി അൻവർ കുത്തിയത് തങ്ങളുടെ നെഞ്ചിലാണെന്ന് വിശ്വസിക്കുന്ന സി പി എം കൊടി സുനി പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അൻവറിനെ പിടിച്ച് സുനി കിടന്ന ജയിലിൽ അടച്ചത്. രണ്ടു സംഭവങ്ങളും മുൻകൂട്ടി നിശ്ചയിച്ചതാണെന്ന് വ്യക്തം. താൻ ജീവനോടെ തിരിച്ചു വന്നാൽ ഭാഗ്യമെന്ന് പി.വി. അൻവർ പറഞ്ഞതും കണക്കിലെടുക്കണം. നിലമ്പൂർ കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അൻവറിന്റെ ജീവൻ അപകടത്തിലായേനെ. ഇതോടെ അൻവറിന്റെ ഇമേജ് വർധിച്ചു.
നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നു. അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഓഫീസിന് 35000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസമയത്ത് പി.വി. അന്‍വര്‍ എം.എല്‍.എ. ഓഫീസിനുള്ളില്‍ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത് എന്നാണ് ആരോപണം. ഓഫീസിൽ ഇല്ലാത്ത ഒരാളുടെ പേരിൽ പ്രേരണാകുറ്റം ചുമത്തുന്നത് ഐറണിയാണ്.
ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താന്‍ ആസൂത്രണം ചെയ്തു, അതിക്രമം നടത്തി, ഒന്നുമുതല്‍ 10 വരെയുള്ള പ്രതികളാണ് നേരിട്ട് ആക്രമണത്തില്‍ പങ്കാളികളായത്. ഇവര്‍ പോലീസിനെ നിലത്തിട്ട് ചവിട്ടുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു.
ഏകദേശം 35000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നടക്കമുള്ള വിവരങ്ങള്‍ വിശദമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ തയ്യാറാക്കിയിട്ടുള്ളത്. ഒപ്പംതന്നെ പോലീസിന്റെ ഫോണ്‍ചോര്‍ത്തല്‍, ചേലക്കര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം അടക്കം പി.വി. അന്‍വറിനെതിരെ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനിലുള്ള കേസുകളെക്കുറിച്ചും കസ്റ്റഡി അപേക്ഷയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
നിയമസഭാ ഹാളിൽ സ്പീക്കറുടെ ചേമ്പർ ഉൾപ്പെടെ തല്ലി തകർത്തയാൾ ഇന്ന് വിദ്യാഭ്യാസ മന്ത്രിയാണ്. അദ്ദേഹത്തിനു ഒന്നും സംഭവിക്കാതിരിക്കുമ്പോഴാണി 35000 രൂപയുടെ നാശമുണ്ടാക്കിയ വ്യക്തി ജയിലിൽ കിടക്കുന്നത്.
അറസ്റ്റ് ചെയ്തത് എം.എല്‍.എ.യെ ആയതിനാല്‍ ഈ വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. പി.വി അന്‍വര്‍ മറ്റ് നാല് കേസുകളില്‍ പ്രതിയാണെന്നും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അന്‍വറിന്റെ പ്രവര്‍ത്തിയെന്നും രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിലുണ്ടായ അക്രമത്തിൻ്റെ പേരിൽ രാത്രി വീടു വളഞ്ഞ് നാടകീയമായാണ് പി വി അൻവർ എംഎൽഎയെ പോലീസ് അറസ്റ്റുചെയ്തത്. ആദിവാസി യുവാവിനെ ആന ആക്രമിച്ചു കൊന്നതിൽ പ്രതിഷേധിച്ച് രാവിലെ ഡിഎഫ്ഒ ഓഫീലേക്ക് നടത്തിയ പ്രകടനത്തിലാണ് അക്രമം ഉണ്ടായത്.
അൻവർ അടക്കം 11 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ചിലരെയെല്ലാം പകൽ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രാത്രി എട്ടുമണി മുതൽ പോലീസ് സംഘങ്ങൾ അൻവറിൻ്റെ വീടിൻ്റെ പരിസരങ്ങളിലേക്ക് എത്തിതുടങ്ങി. പിന്നാലെ നിലമ്പൂർ ഡിവൈഎസ്പിയും സ്ഥലത്തെത്തി. ഒൻപത് മണിയോടെ വീട് വളഞ്ഞ് വൻ പോലീസ് സന്നാഹമായി.
അറസ്റ്റിനുള്ള നീക്കമാണെന്ന് വ്യക്തമായതോടെ അൻവറിൻ്റെ അനുയായികളുടെ വൻ സംഘവും തടിച്ചുകൂടി. പോലീസിനെതിരെ പ്രതിരോധം ഉയരുമെന്ന പ്രതീതി ഉണ്ടായെങ്കിലും നിയമബോധമുള്ള പൊതു പ്രവർത്തകനെന്ന നിലയിൽ താൻ അറസ്റ്റിന് വഴങ്ങുകയാണെന്ന് അൻവർ പ്രഖ്യാപിച്ചു. ഇതോടെ രംഗം തണുത്തു.
വന്യജീവി ശല്യത്തിനെതിരെ തൻ്റെ നേതൃത്വത്തിൽ ഉയരാനിടയുള്ള പ്രതിഷേധത്തെ അടിച്ചമർത്താനാണ് നീക്കമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയും പി ശശിയും ഇത് മുൻപേ പ്ലാൻ ചെയ്യുന്നതാണ്. ജയിലിൽ തന്നെ അപായപ്പെടുത്തിയേക്കും. ജീവനോടെ തിരിച്ചെത്തിയാൽ കാണിച്ചുതരാമെന്നും അൻവർ മുന്നറിയിപ്പ് നൽകി.
മാധ്യമങ്ങളോട് ഇങ്ങനെ സംസാരിക്കുമ്പോൾ പോലീസ് ഇടപെട്ട് തടസപ്പെടുത്താൻ ശ്രമിച്ചു. വൈകാതെ പോലീസിനൊപ്പം ഇറങ്ങിയ അൻവറിനെയും വഹിച്ച് പോലീസ് വാഹനം 9.40ഓടെ പുറപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. അതിനാൽ തന്നെ ജാമ്യം കിട്ടാനിടയില്ല.
2024 മാർച്ച് നാലിന് കേരളം കണ്ട അതേ രാഷ്ട്രീയ നാടകങ്ങളാണ് ഇക്കഴിഞ്ഞ രാത്രിയിലും കേരളം കണ്ടത്. അന്ന് കോതമംഗലത്ത് ആയിരുന്നു. ഇന്നലെ നിലമ്പൂരിലാണ് നടന്നത്. . മാത്യു കുഴൽനാടനാണ് അന്ന് ദുരിതത്തിലായത്. ഇവിടെ പി വി അൻവർ. രണ്ടുപേരും എംഎൽഎമാർ; മുൻപേ സർക്കാരിൻ്റെ കണ്ണിൽ കരടായവർ. രണ്ടുപേർക്കെതിരെയും പോലീസ് നടപടിയുണ്ടായത് വനം വകുപ്പിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 72കാരി ഇന്ദിരയുടെ പേരിലായിരുന്നു കോതമംഗലത്ത് പ്രതിഷേധം. നിലമ്പൂരിൽ ആന ജീവനെടുത്ത ആദിവാസി യുവാവ് മണിയുടെ പേരിൽ.
ഇന്ദിരയുടെ മൃതദേഹവും വഹിച്ച് കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസുകാരെ പോലീസ് പതിവില്ലാത്ത വീര്യത്തിൽ നേരിട്ടു. മൃതദേഹം അടങ്ങിയ മൊബൈൽ ഫ്രീസർ പ്രതിഷേധക്കാരിൽ നിന്ന് തട്ടിയെടുത്ത് റോഡിലൂടെ വലിച്ചുകൊണ്ടോടുന്ന പോലീസുകാരെ അന്ന് കേരളം കണ്ടു. ഈ പ്രതിഷേധങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെയും അന്ന് രാത്രിയോടെ പതിയിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കോടതി ജാമ്യം നൽകിയത് അപ്രതീക്ഷിതമായാണ്.
നിലമ്പൂരിൽ വനനിയമ ഭേദഗതിക്കെതിരെ ഏതാനും ദിവസങ്ങളായി പി വി അൻവറിൻ്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. അതിനിടെ ശനിയാഴ്ച വൈകിട്ടോടെയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായപ്പോൾ അൻവർ തൊട്ടടുത്ത് ഉണ്ടായിരുന്നു. എന്നാൽ അക്രമത്തിൽ പങ്കെടുത്തിട്ടില്ല. എങ്കിലും അൻവറിനെ പ്രതി ചേർത്തപ്പോൾ തന്നെ എവിടേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് അടക്കം ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞവർഷം മാർച്ച് നാലിന് മാത്യുവിനെതിരെ എടുത്ത കേസിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രാത്രി രണ്ടരയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പക്ഷെ ജാമ്യം അനുവദിച്ചു. അതേ മാതൃകയിൽ അൻവറിന് കോടതി ജാമ്യം അനുവദിക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അത് മാത്രമാണ് കോതമംഗംലം കേസിൽ നിന്നുണ്ടായ വ്യത്യാസം. തൽക്കാലം അഭിഭാഷകനെ നിയോഗിക്കുന്നില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് കേസുകൾ കേരളത്തിലെമ്പാടും എടുത്തിട്ടുണ്ടെങ്കിലും ഇത്ര തിടുക്കത്തിൽ നടപടി ആദ്യമാണ് . കേസെടുത്ത് നാലു മണിക്കൂർ കൊണ്ടാണ് അറസ്റ്റ്. സാക്ഷാൽ നിയമസഭ തച്ചുതകർത്ത കേസിൽ പോലും ഇതുവരെ ഒരൊറ്റ എംഎൽഎ പോലും, ഒരു രാത്രി പോലും ജയിലിൽ പോയിട്ടില്ലാത്ത കേരളമാണിത്. 2013ൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായ ഹർത്താലിൽ വനം ഓഫീസുകൾ തകർക്കുകയും ഔദ്യോഗിക വാഹനങ്ങൾ തീയിട്ടിട്ടും ചെയ്തിട്ടും ഇത്ര കാര്യക്ഷമമായ നടപടികളുണ്ടായില്ല. പിണറായി സർക്കാർ അധികാരത്തിൽ ഇരിക്കെയാണ് അവരെ എല്ലാവരെയും കോടതി വെറുതെ വിട്ടതും.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാൻ്റിലായ പിവി അൻവർ എംഎൽഎയെ ജയിലിൽ ബന്ധുവും പിഎയും സന്ദർശിച്ചു.. ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദ് എന്നിവരുമാണ് അൻവറിനെ ജയിലിലെത്തി കണ്ടത്. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കൾ അൻവറിനെ അറിയിച്ചു. സന്ദർശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം.
ഹാപ്പിയാണെന്ന് അൻവർ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിൻ്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ അൻവർ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും ഇരുവരും അറിയിച്ചു. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിലാണ് അൻവർ എംഎ.എ റിമാൻ്റിലായത്. തവനൂര്‍ ജയിലിലാണ് അൻവർ കഴിയുന്നത്. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു.
14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിന്‍റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്‍റെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചിരുന്നു.
അതിനിടെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. പിവി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പിവി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. . വൻ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്തതാണെന്നും അൻവർ ഉയർത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുൻനിർത്തിയുള്ള പ്രതിഷേധമാണ് നടന്നത്. വന നിയമ ഭേദഗതിയെ നിയമസഭയിൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനജീവിതം ദുസഹമാക്കുന്നതാണ് വന നിയമ ഭേദഗതി. ജനങ്ങളെ ആന കൊല്ലുമ്പോൾ സർക്കാർ നിസ്സംഗത തുടരുകയാണ്. ഇതിനെ പറ്റി ഗൗരവകരമായ ചർച്ച പോലും നടക്കുന്നില്ല. വന നിയമത്തിനെതിരായ പ്രക്ഷോഭം മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. ഇതാണ് അൻവറും ഉന്നയിച്ചത്. ഒരു വലിയ ക്രൂര കൃത്യത്തെ നേരിടുന്ന പോലെയാണ് പോലീസ് അൻവറിനെ നേരിട്ടത്. പക്ഷപാതപരമായ സമീപനം ഉണ്ടായി. അൻവറിനോടുള്ള നയം യുഡിഫ് ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിലും വലിയ കസേര ചുമന്നുകൊണ്ട് പോയി തല്ലി പൊളിക്കുന്നത് ജനങ്ങൾ കണ്ടിട്ടുണ്ട്. വനനിയമ ഭേദഗതി നിയമസഭയിൽ എതിർക്കും. അൻവറിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ട്. അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരു ജനപ്രതിനിധിയെ മാന്യമായി അറസ്റ്റ് ചെയ്യാനുള്ള മര്യാദ പോലും സർക്കാർ കാണിച്ചില്ലെന്ന് കെഎം ഷാജി പറഞ്ഞു. കേരളത്തിലേത് അധികാര ഭ്രാന്ത് പിടിച്ച സർക്കാരാണ്. കേരളത്തിലെ അതീവ ന്യൂനപക്ഷമായ ഒരു വിഭാഗത്തിലെ ആളാണ് മരിച്ചതെന്നത് ഗൗരവകരം. അവിടുത്തെ ജനപ്രതിനിധിയെ ആ വിഷയത്തിൽ പ്രതികരിച്ചതിനാണ് അറസ്റ്റ് ചെയ്തത്. നിയമസഭ അടിച്ച് തകർത്തവർ മന്ത്രിമാരായ സംസ്ഥാനമാണിത്. ഒന്നുകിൽ കീഴ്‌വഴങ്ങുക അല്ലെങ്കിൽ തൊട്ടിലാട്ടി വീട്ടിൽ ഇരിക്കുക എന്നതാണ് സി പി എം നയം. നാട്ടിൽ ഇറങ്ങിയാൽ സിപിഎമ്മും കാട്ടിൽ ഇറങ്ങിയാൽ ആനയും കൊല്ലുമെന്ന സ്ഥിതിയാണ്. അൻവറിൻ്റെ അറസ്റ്റ് ചർച്ചയാവണം. അൻവർ ഉയർത്തിയ പ്രശ്നത്തിനും അൻവറിനും കിട്ടേണ്ട ജനാധിപത്യ മര്യാദകൾക്കും പിന്തുണയെന്നും ഷാജി പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷനിൽ സ്വാധീനം ചെലുത്തി കൊടി സുനിയെ സർക്കാരിന് പുറത്തിറക്കാമെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. സി.പി എം സാധാരണ അപ്രതീക്ഷിതമായ ചില നീക്കങ്ങൾ നടത്താറുണ്ട്. എന്നാൽ പി.വി. അൻവറിന് ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഇതിന് തത്കാലം അവസരം ഇല്ലാതായി.തിടുക്കപ്പെട്ട അറസ്റ്റിൽ കോടതിയും ഉത്കണ്ഠ രേഖപ്പെടുത്തി. പോലീസുകാർ മനപൂർവമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അതിന് പിന്നിൽ സി പി എം ഉന്നതരുടെ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണ്.
മാത്യു കുഴൽനാടനും രാഹുൽ മാങ്കൂട്ടത്തിനും ഇതേ അവസ്ഥയാണ് ഉണ്ടായത്. ഇരുവരും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. ഇരുവരുടെയും ഇമേജ് സർക്കാർ തന്നെ വർധിപ്പിച്ചു. അതാണ് സത്യം. 35,000 രൂപ കെട്ടി വയ്ക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ബുധനാഴ്ചയും ഹാജരാകണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും വ്യവസ്ഥയുണ്ട്. എന്തായാലും കളിയിൽ ജയിച്ചത് അൻവറാണ്. പക്ഷേ കൊടിയുടെ ജാമ്യം ഇന്നും അൻവറിന് പിന്നിൽ നിഴൽ പോലെയുണ്ട്. തവനൂർ ജയിലിൽ കൊടിയുടെ ശിഷ്യൻമാർ നിരവധിയുണ്ടായിരുന്നു. അവരുടെ വക്ര മുഷ്ടികളിൽ നിന്നാണ് അൻവർ ഊരിയത്.
https://www.facebook.com/Malayalivartha