ആള്‍താമസമില്ലാത്ത വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം: പോലീസ് പരിശോധനയില്‍ വീട്ടിലെ ഫ്രിജില്‍ തലയോട്ടിയും അസ്ഥികൂടവും
ആള്‍താമസമില്ലാത്ത വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം കൂടിയതോടെ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പോലീസ് പരിശോധനയില്‍ ചോറ്റാനിക്കരയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിജില്‍ തലയോട്ടിയും അസ്ഥികൂടവും. ചോറ്റാനിക്കര എരുവേലി പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. 14 ഏക്കറോളം വരുന്ന പറമ്പിലാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് സ്ഥിതി ചെയ്യുന്നത്.
ഇതിന്റെ നടുവിലുള്ള വീട്ടില്‍ 20 വര്‍ഷത്തോളമായി ആള്‍താമസമില്ല. ഇവിടെ സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നെന്ന് അടുത്തിടെ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തിയത്.
ആള്‍താമസമുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഫ്രിജ് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു ബാഗിനുള്ളില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോര്‍ത്ത് ഇട്ട രീതിയിലായിരുന്നു. പ്രഥമദൃഷ്ട്യാ തലയോട്ടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha