ഇത് അച്ഛനായി മാത്രം... ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസ് പൊന്‍താരം
അച്ഛന്റെ ഓര്‍മകളുമായി ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസിന് മിന്നും വിജയം. ഞാന്‍ വരും. സ്റ്റേജില്‍ കയറും. അച്ഛന് അവസാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതേയുള്ളൂ..' നെഞ്ചിലെ നീറ്റലും അച്ഛന്റെ ചിതയിലെ കനലും അണഞ്ഞിരുന്നില്ലെങ്കിലും ഹരിഹര്‍ദാസിന്റെ തീരുമാനത്തിനു ഉലച്ചിലുണ്ടായിരുന്നില്ല.
വാഹനാപകടത്തില്‍ മരിച്ച അച്ഛന്റെ ചിതയ്ക്കു തീകൊളുത്തിയ ശേഷം ഉറക്കമില്ലാത്ത ഒരു രാത്രി കഴിച്ചുകൂട്ടി ഹരിഹര്‍ കലോത്സവ വേദിയിലെത്തി. നീരുണങ്ങാത്ത കണ്ണോടെ വേദിയില്‍ കയറി. കൂട്ടുകാര്‍ക്കൊപ്പം വൃന്ദവാദ്യ മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടി. ഹരിഹര്‍ വായിച്ച ഓടക്കുഴലിലൂടെ പ്രവഹിച്ച തീരാവേദന എരിയുന്ന സംഗീതമായി.
കോട്ടയം കാണക്കാരിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലാണു ഹരിഹര്‍ദാസിന്റെ അച്ഛന്‍ ഗായകന്‍ കൂടിയായ അയ്യപ്പദാസ് മരിച്ചത്. കോട്ടയം ളാക്കാട്ടൂര്‍ എംജിഎം എച്ച്എസ്എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഹരിഹര്‍ദാസ് കലോത്സവവേദിയില്‍ നിന്നു മടങ്ങി. ബാക്കി 6പേരുമായി പ്രതീകാത്മകമായി മത്സരിച്ചു മടങ്ങാനായിരുന്നു കൂട്ടുകാരുടെ തീരുമാനം.
ഞായറാഴ്ച രാത്രി 10 മണിയോടെ അച്ഛന്റെ ചിതയ്ക്കു ഹരിഹര്‍ തീകൊളുത്തിയതിനു പിന്നാലെ കൂട്ടുകാര്‍ക്കുവേണ്ടി അവന്‍ കലോത്സവവേദിയിലേക്കെത്തുകയായിരുന്നു. വേദിയില്‍ നിന്നിറങ്ങിയ ഉടന്‍ തിരികെ വീട്ടിലേക്കു പുറപ്പെട്ടു. 'അമ്മയും സഹോദരങ്ങളും വീട്ടില്‍ ഒറ്റയ്ക്കാണ്..' എന്ന വാക്കോടെ.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹരിഹര്‍ദാസിനെ വേദിയിലെത്തി കണ്ട് ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. വളരെ വേദനയോടെയാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്കിന്റെ പൂര്‍ണരൂപം ഇതാണ്...
മകന്‍ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛന്‍ അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ മരണപ്പെട്ടു. അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയ ശേഷം ഇന്നലെ രാത്രി കോട്ടയം കിടങ്ങൂരില്‍ നിന്ന് ആ മകന്‍ ഹരിഹര്‍ ദാസ് വണ്ടി കയറി. ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വൃന്ദവാദ്യത്തില്‍, എന്‍.എസ്.എസ്. ളാക്കാട്ടൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം അവന്‍ വേദിയില്‍ കയറി. കൂട്ടുകാര്‍ വെള്ളയും കറുപ്പും യൂണിഫോമില്‍ വന്നപ്പോഴും അവന്‍ അവന്റെ അച്ഛന്റെ ഷര്‍ട്ടും, ചെരുപ്പും, വാച്ചും ധരിച്ചാണ് സ്റ്റേജില്‍ കയറിയത്. ഉള്ളില്‍ ദു:ഖം അലകടലായി ഇരമ്പുമ്പോഴും അവന്‍ വേദിയില്‍ പെര്‍ഫോം ചെയ്തു. അവന്റെ ഉള്ളിലെ കണ്ണുനീര്‍ അച്ഛനുള്ള അര്‍ച്ചനയായിരുന്നു. അവനും കൂട്ടുകാര്‍ക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ചു. പ്രിയപ്പെട്ട ഹരിക്കും ടീമിനും ആശംസകള്‍.
കോട്ടയം ളാക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ്. എച്ച്.എസ്.എസിലെ പ്ലസ്.ടു വിദ്യാര്‍ഥിയാണ് ഹരിഹര്‍ദാസ്. ഞായറാഴ്ച ഓടക്കുഴല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച തന്നെ അവന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ശനിയാഴ്ച അര്‍ധരാത്രി പക്ഷേ, കാര്യങ്ങള്‍ മാറിമറിഞ്ഞു. അച്ഛന്‍ അയ്യപ്പദാസിനെ മരണം തട്ടിയെടുത്തു. കോട്ടയം - എറണാകുളം റോഡില്‍ കാണക്കാരി കവലയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് തെറിച്ചു വീഴുകയായിരുന്നു. കോട്ടയം സ്റ്റാര്‍ വോയ്‌സ് ഗാനമേള സംഘത്തിലെ ഗായകനായിരുന്നു അയ്യപ്പദാസ് (45). വിവാഹച്ചടങ്ങില്‍ പാട്ടുപാടി മടങ്ങവെയായിരുന്നു അപകടം.
ദുഃഖവാര്‍ത്ത അറിഞ്ഞതോടെ ഹരിഹര്‍ദാസിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഓടക്കുഴല്‍ മത്സരവും മുടങ്ങുമെന്ന് കരുതി. തിങ്കളാഴ്ച വേദി ആറിലെ വൃന്ദവാദ്യത്തിലും ഓടക്കുഴല്‍ വായിക്കേണ്ടത് അവനാണ്. ഹരി എത്തിയില്ലെങ്കിലും ബാക്കി ആറു പേര്‍ മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചു. മിഥുന്‍ എം. വാര്യര്‍ (നാദസ്വരം), എം.ഡി.മുരളീകൃഷ്ണന്‍ (മൃദംഗം), പാര്‍ത്ഥിവ് സായി (വയലിന്‍), അച്യുത് ബി. കൃഷ്ണ (കീബോര്‍ഡ്), ഷോണ്‍ മനോജ് സാം (ഗിറ്റാര്‍), അജിന്‍ ഐസക് (റിഥം ബോര്‍ഡ്) എന്നിവര്‍ ആ വേദിയിലുണ്ടാകുമെന്ന് തീരുമാനിച്ചു; ഹരിയുടെ അച്ഛനായി പ്രാര്‍ത്ഥിച്ച്. ഈ കലോത്സവത്തില്‍ സ്‌കൂളിന് കിട്ടിയ അഞ്ച് എ ഗ്രേഡുകള്‍ സമര്‍പ്പിച്ചതും അയ്യപ്പദാസിനു തന്നെ. എന്നാല്‍ കൂട്ടുകാര്‍ക്കായി അവന്‍ എത്തി. സമ്മാനവും നേടി.
https://www.facebook.com/Malayalivartha