നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും....
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും.....രാവിലെ 10.30ന് ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിക്കുന്നതാണ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനാകും. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്നായിക് പ്രകാശിപ്പിക്കും. 166ലധികം പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനവും 56 പുസ്തക ചര്‍ച്ചകളും നടക്കും. പാനല്‍ ചര്‍ച്ച, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കുന്നതാണ്.
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളാണ് പുതിയ പതിപ്പിലെ സവിശേഷത. വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികളുമുണ്ടാകും.
വിദ്യാര്‍ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ സന്ദര്‍ശിക്കാനുള്ള പാക്കേജും കെഎസ്ആര്‍ ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്. 100 രൂപയില്‍ കുറയാത്ത പര്‍ച്ചേസിന് സമ്മാന കൂപ്പണ്‍ നല്‍കും.
ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തകകൂപ്പണ്‍ നല്‍കും. ഫുഡ്കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക. 13 വൈകിട്ട് 3.30ന് സമാപന ചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിനെ ആദരിക്കും. ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മ സീലിയാണ് മുഖ്യാതിഥിയാകുക.
https://www.facebook.com/Malayalivartha