പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്...കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഒറിജിനല്‍ എഫ് ഐ ആറും എഫ് ഐ എസും ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടു
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ ഗയ എം ബി എ വിദ്യാര്‍ത്ഥി സത്‌നാം സിംഗ് മാന്‍ (23) കൊലക്കേസില്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒറിജിനല്‍ എഫ് ഐ ആറും എഫ് ഐ എസും ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ വിചാരണക്കോടതി ഉത്തരവിട്ടു. അസ്സല്‍ എഫ് ഐ ആര്‍ നമ്പര്‍.1832 / 2012 കേസ് റെക്കോര്‍ഡില്‍ ഇല്ലാത്തതിനാല്‍ തന്റെ പോലീസ് പരാതിയും അതിലിട്ട ഒപ്പും തിരിച്ചറിഞ്ഞ് സാക്ഷി മൊഴി നല്‍കാനെത്തിയ വള്ളിക്കാവ് മഠം മാനേജരായ ഒമ്പതാം സാക്ഷിയെ കോടതി തിരിച്ചയച്ചു.
ആറാം പ്രതിയുടെ റിമാന്റ് ജനുവരി 13 വരെ ദീര്‍ഘിപ്പിച്ചു.
ഒന്നാം സാക്ഷിയെ വിസ്തരിക്കുകയും 4 പ്രാമാണിക രേഖകള്‍ കോടതി രേഖകളാക്കി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ആര്‍. ഷാജി ഹാജരായി. ആകെ 79 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. വിചാരണക്കോടതിയായ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
മാനസിക രോഗിയായി മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ കഴിയുന്ന അഞ്ചാം പ്രതിയുടെ വിചാരണ മാറ്റി വച്ചു. അസുഖം ഭേദമായ ശേഷം പ്രത്യേക വിചാരണ ചെയ്യും.
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം ജീവനക്കാരനായ അനില്‍കുമാര്‍ , വാര്‍ഡന്‍ വിവേകാനന്ദന്‍ , വിവിധ കേസുകളില്‍ പ്രതികളും മാനസികരോഗികളായി ആശുപത്രിയില്‍ കഴിയുന്നവരുമായ മഞ്ചേഷ് (വിചാരണക്കിടെ ആശുപത്രിയില്‍ മരണപ്പെട്ടു) , ശരത് പ്രകാശ് എന്ന പ്രദീഷ് , ദിലീപ് എന്നിവരാണ് കൊലക്കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി മഞ്ചേഷ് ഇതേ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയവേ 2024 ആഗസ്റ്റ് മാസം മരിച്ചു.
2012 ജൂലൈ 31 ലാണ് സംഭവം നടന്നത്. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയീ ആശ്രമത്തില്‍ എങ്ങനെയോ എത്തിയ ബീഹാര്‍ സ്വദേശിയായ എം ബി എ വിദ്യാര്‍ത്ഥി സത്‌നാം മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മത തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്‌നത്തിന് നേരെ വാര്‍ഡര്‍മാരുടെ കൈയ്യേറ്റം ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ ഏറ്റവുമൊടുവില്‍ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കേബിള്‍ കൊണ്ടും വടി കൊണ്ടും മറ്റും നടത്തിയ മാരക മര്‍ദ്ദനമാണ് തലച്ചോറിനും കഴുത്തിനുമേറ്റ മാരക ക്ഷതത്താല്‍ ശ്വാസം മുട്ടിയുള്ള മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 2012 ഓഗസ്റ്റ് 4 നാണ് സത്‌നാം മരണപ്പെട്ടത്. 67പരിക്കുകളും ചതവുകളുമാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്യും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെപേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആത്മീയാന്വേഷകനായാണ് സത്നാം കേരളത്തിലെത്തിയത്. അങ്ങനെ 2012 ജൂലൈ 31ന് അമൃതാനന്ദമയി ആശ്രമത്തില്‍ നിന്ന് യുവാവിനെ പിടികൂടി. ആശ്രമത്തിലെത്തിയ സത്നാംസിങ്ങിനെ അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്ന കാരണത്താല്‍ പോലീസ് അറസ്റ്റ് ചെയ്തു. അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇതില്‍ പ്രധാനം. പിന്നീട് മാനസികരോഗിയാണ് എന്ന സംശയത്താല്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് മര്‍ദ്ദനത്തിനിരയായാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ബോധിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
അന്വേഷണരീതിയും ശരിയായില്ല എന്ന് കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. സത്നാംസിങ്ങിന്റെ ശരീരത്തില്‍ 77 മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവില്‍ പലതും കേബിള്‍, വടി എന്നിവ കൊണ്ടാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിരസ്സിന് പിന്നില്‍ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരകമുറിവുകളാണ് മരണ കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മുറിവുകള്‍ മരണത്തിന് 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരന്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഏകദിന ഉപവാസം നടത്തിയിരുന്നു.
നാലു പേരെ പ്രതികളാക്കി സംഭവത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രന്‍ എന്നിവരായിരുന്നു സംഭവത്തിലെ ആദ്യ പ്രതികള്‍. റിപ്പോര്‍ട്ട് പ്രകാരം കേബിള്‍ വയര്‍ കൊണ്ട് ശരീരത്തില്‍ അടിക്കുകയും തല പിടിച്ച് ചുവരില്‍ ഇടിക്കുകയും ചെയ്തു.
ബീഹാര്‍ സ്വദേശി സത്നാം സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കെതിരെ കോടതി 2018 മെയ് 19 ന് അറസ്റ്റ് വാറന്റ് ഉത്തരവിട്ടിരുന്നു. മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവര്‍ക്കെതിരായാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്ന സമയങ്ങളില്‍ ഇവര്‍ സ്ഥിരമായി ഹാജരാകാത്തതിനാലാണു വാറന്റ് പുറപ്പെടുവിച്ചത്.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ ബിഹാര്‍ സ്വദേശി സത്നം സിങ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടര്‍മാരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പുതല അന്വേഷണത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. സംഭവത്തെ ക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ഡി. എം. ഒ. ടി. പീതാംബരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. സത്നത്തിന് പേരൂര്‍ക്കട ആസ്പത്രിയില്‍ മര്‍ദനമേറ്റു എന്ന് ഡി. എം. ഒ. യുടെയും കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എമ്മിന്റെയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവത്തെ ക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മാനസികാരോഗ്യ കേന്ദ്ര ത്തിലെ ആറു ജീവനക്കാരെ 2012 ല്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി. ആശുപത്രി ജീവനക്കാരായ രാജീവ്, ജയകുമാര്‍, അനില്‍ കുമാര്‍, സുഭാഷ്, അജിത് കുമാര്‍, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ചികിത്സയില്‍ കഴിയുന്ന മൂന്ന് അന്തേവാസികളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തവരെ വൈകീട്ട് വിട്ടയച്ചു. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആശുപത്രി ജീവന ക്കാരുടെ മൊഴികളും ക്രൈംബ്രാഞ്ച് കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു.
കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം, കൊല്ലം ജില്ലാ ജയില്‍, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്നത്തിനു നേരെ വാര്‍ഡന്മാരുടെ കൈയേറ്റം ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ വച്ച് നടന്ന മര്‍ദ്ദനമാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്യും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ദേഹ പരിശോധന നടത്തി യിരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് ഡി. എം. ഒ. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിനും കഴുത്തിനുമേറ്റ ക്ഷത ങ്ങളാണ് മരണ കാരണമെന്ന് ഡി. എം. ഒ. യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രവേശിപ്പിച്ച ഇയാളെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ മരിച്ചു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വൈകീട്ട് ഏഴു മണി യോടെയാണ് വിവരം ആസ്പത്രി അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുന്നത്.
ഭക്ഷണം നല്‍കാന്‍ എത്തിയവര്‍ സത്നത്തെ കക്കൂസില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. താടിയും മുടിയും വെട്ടുന്നതിനെ സത്നം എതിര്‍ത്തതാണ് മര്‍ദ്ദന ത്തിന് കാരണമായത്. മര്‍ദ്ദനമേറ്റ് അവശനായ സത്നത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ ഡ്യൂട്ടി ഡോക്ടര്‍ വീഴ്ച വരുത്തി യതായും അന്വേഷണ ത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നാട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച ആചാര പ്രകാരം സംസ്‌കരിച്ചു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ബന്ധുക്കളുടെ എതിര്‍പ്പു കാരണം ഇത് പിന്നീട് വേണ്ടെന്നു വച്ചു. സംഭവത്തെ ക്കുറിച്ചുള്ള വിശദാംശ ങ്ങള്‍ക്കായി ബിഹാര്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിരുന്നു.
സത്നം സിങ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എസ്. പി. യോട് 2012 സെപ്റ്റംബര്‍ 15 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ജെ. ബി. കോശി ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha