അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാനായി ഒരു ദിവസം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.
249 മത്സരങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍ 713 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരാണ് മുന്നിലുള്ളത്. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്താണ്. 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുന്നു.
നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 93 പോയിന്റുമായി രണ്ടാം സ്ഥാനത്തായി. കൗമാരമേള നാലാം ദിനത്തിലേക്ക് കടന്നതോടെ സ്വര്‍ണ്ണക്കപ്പിനായുള്ള പോരാട്ടം കൂടുതല്‍ കടുക്കുകയാണ്. സംഘാടനത്തില്‍ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. ഇന്നലെയും എല്ലാ മത്സരങ്ങളും സമയക്രമം പാലിച്ച് അവസാനിച്ചു.
വേദി മൂന്നായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം, വേദി ഒന്നില്‍ ഉച്ചയ്ക്ക് നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം, വേദി അഞ്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി വിഭാഗം നാടോടി നൃത്തം എന്നിവയാണ് ഇന്നത്തെ ജനകീയ ഇനങ്ങള്‍.കൂടാതെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ മോണോ ആക്റ്റ്, മിമിക്രി എന്നിവയും ഇന്നത്തെ മത്സരത്തിലുണ്ട്.
https://www.facebook.com/Malayalivartha