വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ക്കും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കാനൊരുങ്ങുന്നു....
വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ക്കും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കുന്നത് പരിഗണിക്കാന്‍ ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന് (ബി.ഐ.എസ്) നിര്‍ദേശം നല്‍കി. ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.
78ാമത് ബി.ഐ.എസ് സ്ഥാപക ദിനാചരണ ചടങ്ങിലാണ് മന്ത്രി ഈ ആവശ്യമുന്നയിച്ചത്. രാജ്യത്ത് വെള്ളിയുടെ ഹാള്‍മാര്‍ക്കിങ് ഇപ്പോള്‍ നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചെന്നും എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി പിന്നീട് പറഞ്ഞു.
മൂന്ന്-ആറ് മാസത്തിനകം വെള്ളി ആഭരണങ്ങള്‍ക്ക് നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കാനായി സജ്ജമാണെന്ന് ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.ഉപഭോക്താക്കള്‍, വ്യാപാരികള്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം .
https://www.facebook.com/Malayalivartha