തീര്‍ത്ഥാടക പ്രവാഹം.. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്...
തീര്‍ത്ഥാടക പ്രവാഹം.. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്...കാനന പാതകള്‍ വഴി തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചതോടെ കരിമല ഗവ. ഡിസ്പെന്‍സറി ജനുവരി ഒന്നുമുതല്‍ തുടങ്ങി.
അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനായി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും റിസര്‍വ് ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. മകരവിളക്ക് കാലയളവിലേയ്ക്ക് ആവശ്യമായ മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ളവ പമ്പയില്‍ എത്തിച്ചിട്ടുണ്ട്.
ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ടോപ്പ്, ഹില്‍ ഡൗണ്‍, ഹെയര്‍പിന്‍ വളവ്, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കുന്നതാണ്.
മകരവിളക്കിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 13 മുതല്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുകയും ചെയ്യും. തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടിയായി പന്തളം മുതല്‍ പമ്പ വരെയും തിരിച്ചും ആംബുലന്‍സ് ഉള്‍പ്പെടെ ഒരു മെഡിക്കല്‍ ടീമിനെ നിയമിച്ചിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്ന ദിവസങ്ങളില്‍ ആ പാതകളില്‍ ഉള്ള ആശുപത്രികളില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകുന്നതാണ് .
" f
https://www.facebook.com/Malayalivartha