കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം...
കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മുഴുവന്‍ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ടായിരുന്നു. 2005 ഒക്ടോബര്‍ 3നാണ് റിജിത്തിനെ തച്ചന്‍ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ആകെയുളള പത്ത് പ്രതികളില്‍ ഒരാള്‍ വിചാരണക്കിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. സിപിഎമ്മിന്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു റിജിത്ത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന റിജിത്തിനെയും സുഹൃത്തുക്കളെയും തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തര്‍ക്കം ഒക്ടോബര്‍ രണ്ടിന് ഉന്തിലും തളളിലുമെത്തിയിരുന്നു. പിറ്റേ ദിവസമാണ് കൊലപാതകംന നടന്നത്.
കേസില്‍ 10 പ്രതികളാണുള്ളത്. കേസിന്റെ വിചാരണ വേളയില്‍ മൂന്നാം പ്രതി അജേഷ് മരിച്ചു. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ ജോസ് വിധിച്ചത്.
"
https://www.facebook.com/Malayalivartha