ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനായി അനുമതി നല്‍കി
ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനായി അനുമതി നല്‍കി. വിചാരണ ദിവസങ്ങളില്‍ തലശ്ശേരി കോടതിയില്‍ എത്താനാണ് അനുമതി നല്‍കിയത്.
കോടതിയില്‍ എത്താനായി പരോള്‍ വ്യവസ്ഥയില്‍ ഇളവ് തേടി സുനി അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു. ഈ മാസം 22നാണ് വിചാരണ ആരംഭിക്കുന്നത്.
വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിട്ടുണ്ടായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് കൊടി സുനി. അതേസമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha