റിസോട്ടില്‍ എത്തിയത് എല്ലാം മുന്‍കൂട്ടി തീരുമാനിച്ച്; ഇരുവരും റിസോര്‍ട്ടില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നു പൊലീസ്
റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോര്‍ട്ടില്‍ എത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. റിസോര്‍ട്ടിനു പുറകിലെ അത്തിമരത്തിലാണു തൂങ്ങിയത്.
ഇതിനായി പുതിയ കയര്‍ വാങ്ങി കരുതിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. റിസോര്‍ട്ടിന്റെ പുറകുവശമായതിനാല്‍ ഇവിടേക്കു ശ്രദ്ധ എത്തിയിരുന്നില്ല. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് കൊയിലാണ്ടി നടേരി തെക്കേ കോട്ടുകുഴി (ഓര്‍ക്കിഡ്) പ്രമോദ് (53), ഉള്ളിയേരി നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി (34) എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിന്‍സിയും പരിചയപ്പെട്ടതെന്നാണു വിവരം. പ്രമോദിന്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിന്‍സിയുടെ ഭര്‍ത്താവ്. ഇവര്‍ക്കും രണ്ടു മക്കളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയായാല്‍ ഇന്നു തന്നെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha