നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്
പിവി അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് രംഗത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ല. ജനവാസ മേഖലയില്‍ കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടന്‍ മുഹമ്മദ് സംസാരിച്ചപ്പോള്‍ അന്‍വറിന്റെ അഭിപ്രായം കേട്ടില്ല.
കരുളായിലെയും വഴിക്കടവിലെയും ആദിവാസികള്‍ക്ക് വേണ്ടി വിരല്‍ അനക്കാന്‍ കഴിഞ്ഞിട്ടില്ല.. യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം. ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ബൈപ്പാസിന്റേയും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റേയും അവസ്ഥ എന്താണ്. അന്‍വര്‍ ഇപ്പോള്‍ പറയുന്നു പാര്‍ട്ടി ചെയ്യാന്‍ അനുവദിചില്ലെന്ന്.. പാര്‍ട്ടി പറയുന്നു അന്‍വറിന്റെ കഴിവ് കേടെന്ന്.നിലമ്പൂരിന്റെ വികസനം സാധ്യമാകണമെങ്കില്‍ യുഡിഎഫ് ജയിക്കണം. അന്‍വര്‍ സ്ഥാനാര്‍ഥി ആകുമോ എന്ന ചോദ്യത്തിന് അത് അറിയില്ല എന്ന് ആര്യാടന്‍ ഷൗക്കത്ത് മറുപടി നല്‍കി.
https://www.facebook.com/Malayalivartha